ഗുരുവായൂർ: കോവിഡ് കാലത്ത് വലിയ തുക ഈടാക്കി ജനങ്ങളെ പിഴിയുന്ന KSEB യുടെ പകൽ കൊള്ളക്കെതിരെയും, ജനങ്ങളെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്ന ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ KSEB സബ്സ്റ്റേഷന് മുന്നിൽ പകൽ പന്തം സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. ഓ.ജെ ജനീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന.സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ ഷനാജ്, നിസാമുദ്ധീൻ എന്നിവർ സംസാരിച്ചു. ചാവക്കാട് മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് പ്രതീഷ് ഓടാട്ട്, സുജിത് കുമാർ, ശ്രീനാഥ്, ജംഷീർ, വിഷ്ണു തിരുവെങ്കിടം, പ്രകാശൻ പി.ആർ, ആർ.കെ നിഷാദ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here