2020 ല്‍ കൊവിഡ്, അധികം താമസിക്കാതെ ഇടുക്കി ഡാമും തകരും; നോസ്ത്രദാമസിന്റേത് എന്ന പേരിലുള്ള പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം

2020ല്‍ ലോകത്ത് കൊവിഡ് ബാധയുണ്ടാകുമെന്നും അധികം വൈകാതെ ഇടുക്കി ഡാം തകരുമെന്നെല്ലാം സോഷ്യല്‍മീഡിയയില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. നോസ്ത്രദാമസിന്റേത് എന്ന പേരിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ശരിക്കും നോസ്ട്രഡാമസ് ഇടുക്കി ഡാമിനെയും കൊവിഡിനെയും കുറിച്ച് പ്രവചിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിഷിയാണ് നോസ്ട്രഡാമസ്. അദ്ദേഹത്തിന്റെ ‘ലേ പ്രൊഫറ്റീസ്’ എന്ന ഗ്രന്ഥത്തിലാണ് വിവിധങ്ങളായ പ്രവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. നാല് വരികളായുള്ള പദ്യമായാണ് പ്രവചനങ്ങള്‍.’കടലിന്റെ തീരത്തുള്ള നഗരത്തില്‍ മഹാമാരി നാശം വിതക്കും. പ്രതികാരം പോലെ മരണം പടര്‍ന്ന് പിടിക്കു’മെന്നാണ് ലേസ് പ്രോഫെറ്റിയില്‍ പറയുന്നത്. എന്നാലത് കൊവിഡാണെന്ന് പറഞ്ഞിട്ടില്ല. കൊവിഡിന് മുന്‍പ് സ്പാനിഷ് ഫ്‌ളൂ പോലുള്ള മഹാമാരികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. കൊവിഡിനെ കുറിച്ച് അദ്ദേഹം പ്രവചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര വാര്‍ത്താ ഏര്‍ന്‍സിയായ റോയിട്ടേഴ്‌സ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

‘ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും. ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും. ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും . പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും.’ ഇങ്ങനെയാണ് ലേസ് പ്രൊഫെറ്റിയിലുള്ള ഒരു പദ്യത്തിന്റെ മലയാള പരിഭാഷ. ഇതില്‍ ഇടുക്കിയെന്നോ, ഡാമെന്നോ ഇന്ത്യയെന്നോ പ്രളയം , ഭൂകമ്പം എന്ന് പോലുമോ പരാമര്‍ശിച്ചിട്ടില്ല. ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ രണ്ട് മലകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളുണ്ട്. ഇതാണ് പലരും ഇടുക്കി ഡാമാക്കി മാറ്റിയെടുത്തത്.

കടപ്പാട്..

guest
0 Comments
Inline Feedbacks
View all comments