സാമൂഹ്യപ്രതിബദ്ധതയോടെ വീണ്ടും ഓൺലൈൻ പഠനത്തിന് ആവശ്യമായ ടി.വി.യും, കണക്ഷനും നൽക്കി ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം..

ഗുരുവായൂർ: വിദ്യാഭ്യാസത്തിന് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടി.വി.യും, കണക്ഷനും നൽക്കി ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം . ഓൺലൈൻ പ0നത്തിനായി ക്ലബ്ബിന്റെ ടി.വി.ചലഞ്ചിന്റെ ഭാഗമായി രണ്ടാമത്തെ പുതിയ ടി.വി യും ,കേരള വിഷന്റെ കണക്ഷനും ഗുരുവായൂർ നളന്ദ ജംഗ്ഷൻ പരിസരത്ത് രണ്ട് വിദ്യാർത്ഥികൾ ഉള്ള കുടുംബത്തിന് സൗജന്യമായി സമ്മാനിച്ചു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി.ഡി.ജോൺസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് ചന്ദ്രൻ ടി.വി വിതരണം ചെയ്ത് ഉൽഘാടന കർമ്മം നിർവഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ഷൈലജ ദേവൻ, നടി രശ്മി സോമൻ എന്നിവർ മുഖ്യാതിഥികളായി.

തിരുവെങ്കിടം.എൽ.പി.സ്ക്കുൾ പ്രധാന അദ്ധ്യാപകൻ ഷാജു, ക്ലബ്ബ് സെക്രട്ടറി രവി കാഞ്ഞുള്ളി; കൗൺസിലർ ശ്രീദേവി ബാലൻ, ബാലൻ വാറനാട്ട്, ജോതിദാസ് കൂടത്തിങ്കൽ, മുരളി അകമ്പടി, ജിഷോപുത്തുർ ,പി.ഐ.ആന്റോ എന്നിവർ സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളും, സാമൂഹ്യ പ്രവർത്തകരുമായ വിജയകുമാർ തെക്കൂട്ട്, മണികണ്ഠൻ പന്തായിൽ എന്നിവർ ചേർന്നാണു് ടി.വി.നൽക്കി ചലഞ്ചിൽ പങ്കാളികളായത്.പി.മുരളീധരകൈമൾ, ജോയ് തോമാസ് ,എൻ.പ്രദീപ്, ടി.വി.രാജേഷ് നമ്പ്യാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽക്കി..ടി.വി.ചലഞ്ചിന്റെ ഭാഗമായി ഇതിന് മുമ്പു് നാലു് വിദ്യാർത്ഥികളുള്ള തിരുവെങ്കിടത്തെ ഒരു കുടുംബത്തിനും ടി.വി.യും, കണക്ഷനും ക്ലബ്ബ് സൗജന്യമായി നൽകിയിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here