ഗുരുവായൂർ: തൃശൂർ ജില്ലയിലെ കോവിഡ്-19 വ്യാപന തീവത പരിഗണിച്ച് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 13-06-2020 ശനിയാഴ്ച മുതൽ ഭക്ത ജനങ്ങൾക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ക്ഷേത്ര ഗോപുരത്തിനു പുറത്തു നിന്നു മാത്രമേ ദർശന സൗകര്യം ഉണ്ടായിരിക്കുകയുളളു എന്ന് മമ്മിയൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.കെ. ഓമനക്കുട്ടൻ അറിയിച്ചു. ക്ഷേത്രം കാലത്ത് 4.45ന് തുറക്കുന്നതും പതിവു പൂജകൾക്കു ശേഷം 9 മണിക്ക് അടക്കുന്നതും, വൈകീട്ട് 4.45 തുറന്ന് രാത്രി 7.30ന് അടക്കുന്നതുമായിരിക്കും.
വഴിപാടുകൾ യഥാവിഥി നടക്കുന്നതാണെന്നും ദേവസ്വം പ്രത കുറിപ്പിൽ അറിയിച്ചു.