പൊലീസിന്റെ ആപ്പിന് പേരു നല്‍കിയത് മകന്‍ ; പണിക്കിട്ടിയത് അമ്മയ്ക്ക്

വെഞ്ഞാറമൂട് : പൊലീസിന്റെ ആപ്പിന് പേരു നല്‍കിയ മകനെ തിരക്കി വരുന്നവരെക്കൊണ്ടും ഫോണെടുത്തും പണിക്കിട്ടിയിരിക്കുകയാണ് ശ്രീകാന്തിന്റെ അമ്മ നളിനിക്ക്.കേരള പൊലീസ് പേജിന്റെ വലിയ ആരാധകനായ ശ്രീകാന്ത് നിര്‍ദേശിച്ച് പേരാണ് കേരള പൊലീസിന്റെ എല്ലാ സേവനങ്ങള്‍ക്കും സംയോജിപ്പിച്ചു രൂപീകരിച്ച പുതിയ ആപ്പിന് നല്‍കിയത്. പൊല്‍-ആപ്പ് എന്നായിരുന്നു ശ്രീകാന്ത് നിര്‍ദേശിച്ചത്. നിരവധി പേര്‍ പേരുകള്‍ നിര്‍ദേശിച്ചെങ്കിലും കൂടുതല്‍ പേര്‍ക്ക് ഇഷ്ടമായത് ശ്രീകാന്ത് നിര്‍ദേശിച്ച് പേരായിരുന്നു. ഇതോടെയാണ് അമ്മ നളിനിക്ക് ഇപ്പോള്‍ പണിക്കിട്ടിയിരിക്കുന്നത്.

ശ്രീകാന്ത് നാട്ടില്‍ ആണെന്ന് ധരിച്ചാണ് പലരും വെഞ്ഞാറമൂട് ആറാംതാനത്തുള്ള ഹേമന്ത് ഭവനിലെത്തുന്നത്. എന്നാല്‍ ആനകുടി ഗവണ്‍മെന്റ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ഉപരിപഠനത്തിന് ശേഷം ബന്ധുവിന്റെ സ്റ്റുഡിയോയില്‍ ഗ്രാഫിക് ഡിസൈന്‍ ചെയ്തു വരവെ ദുബായിലുള്ള ഒരു ബന്ധു വഴി എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ജോലിക്ക് കയറിയ ശ്രീകാന്ത് ഇപ്പോള്‍ ദുബായ് എമിറേറ്റ്‌സ് ഗ്രൂപ്പ് ട്രാന്‍സ്ഗര്‍ഡില്‍ ഇന്‍വെന്ററി കണ്ട്രോള്‍ തസ്തികയില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ 6 വര്‍ഷമായി അവിടെയാണ് ശ്രീകാന്തിന് ജോലി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here