ഗുരുവായൂർ: കൊവിഡ് ഭീതി ശക്തമായ തൃശ്ശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന ആവശ്യം തത്കാലം സംസ്ഥാന സർക്കാർ അംഗീകരിക്കില്ല. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാനാണ് നീക്കം. പൊതുസ്ഥലങ്ങളിൽ അടക്കം കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും.
ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും തത്കാലത്തേക്കെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്നും എംപി ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നു. സ്ഥിതി അതീവ ഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയർന്നത്. ജില്ലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്പ്പറേഷന് ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നലെ 25 പേർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തൃശ്ശൂരിൽ സർക്കാർ ഇടപെടലിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീൻ പറഞ്ഞു.