ചാവക്കാട് : ട്രോളിങ് നിരോധനത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് തൃശൂർ ജില്ലാ മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമായി സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സേതു തിരുവെങ്കിടം അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി സേതു തിരുവെങ്കിടം(പ്രസി), ബാബു കൊടുങ്ങല്ലൂർ, ഭരതൻ കാട്ടൂർ (വൈസ്.പ്രസി), കെ.വി.ശ്രീനിവാസൻ (ജന.സെക്ര), എ.എസ്.അനിൽകുമാർ, സി.പി.സുനിൽകുമാർ(ജോ.സെക്ര), കെ.എൽ.പ്രകാശൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.