ചാവക്കാട്: നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ചാവക്കാട് താലൂക് ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച നഗരസഭയിലെ 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഒന്നു മുതല്‍ നാലു വരെയുള്ള വാര്‍ഡുകളും 16 മുതല്‍ 32 വരെയുള്ള വാര്‍ഡുകളുമാണ് ആദ്യം ഉള്‍പ്പെടുത്തിയത്.

ബാക്കിയുള്ള 11 വാര്‍ഡുകളും കൂട്ടി നഗരസഭാ പരിധി മുഴുവനായി വെള്ളിയാഴ്ച കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here