ചാവക്കാട് നഗരസഭയിലെ കണ്ടെയിൻമെൻ്റ് സോണുകളിൽ നിയന്ത്രണങ്ങൾ

ചാവക്കാട്: നഗരസഭയിൽ കണ്ടെയിൻമെൻ്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മണത്തല വില്ലേജിൽ പെട്ട ഒന്ന് മുതൽ നാല് വരേയും 16 മുതൽ 32 വരേയുള്ള വാർഡുകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. ഈ മേഖലകളിൽ പാൽ, മരുന്ന്, പെട്രോൾ പമ്പ്, പച്ചക്കറി, പലചരക്ക് കടകൾ എന്നിവ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴു വരെ മാത്രമെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കൂ. മൽസ്യം, മാംസം, ബേക്കറി വിൽപ്പന കേന്ദ്രങ്ങൾ രാവിലെ ഏഴ് മുതൽ 11 വരെ മാത്രം അനുവദിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളി പറഞ്ഞു.
1, കുന്നംകുളം , ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നു വാടാനപ്പള്ളി – തൃപ്രയാർ കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പൊന്നറ ജംങ് ഷൻ വഴി ഒരുമനയൂർ ചേറ്റുവ ഭാഗത്തേക്ക് പോകേണ്ടതാണ്.
2 – പൊന്നാനി ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പളളി എന്നിവിടങ്ങളിലേയ്ക്ക് പോകന്ന വാഹനങ്ങൾ മുല്ലാത്തറ ജങ്ഷൻ ബ്ലാങ്ങാട് ബീച്ച് – അഞ്ചങ്ങാടി വഴി മൂന്നാംകല്ലിലെത്തി ചേറ്റുവ ഭാഗത്തേക്ക് പോകേണ്ടതാണ്. പൊന്നാനിയിൽ നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ മണത്തല പള്ളിക്ക് സമീപം ട്രിപ്പ് അവസാനിപ്പിച്ച് അവിടെ നിന്നു തിരികെ പോകണം.
3 , കൊടുങ്ങല്ലൂർ, തൃപ്രയാർ , വാടാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചാവക്കാട് സെന്റർ – മുല്ലത്തറ വഴി പോകേണ്ടതാണ്.
4 , കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നു കുന്നംകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തെക്കേ ബൈപ്പാസ് ജങ്ഷനിലൂടെ പൊന്നറ ജംങ്ഷൻ പഞ്ചാരമുക്ക് വഴി ഗുരുവായരിലോ . കുന്നംകുളത്തേക്കോ, പാവറട്ടി ഭാഗത്തേക്കോ പോകേണ്ടതാണ്.
5 , ആവശ്യ സർവ്വീസുകൾ മാത്രമെ അനുവദിക്കുകയുള്ളൂ . അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടുള്ളതല്ല.
6, ഈ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിലും പൊതു സ്ഥലങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥലങ്ങളിലും മൂന്നുപേരിൽ കൂടുതൽ പേർ കൂട്ടം ക്യൂടുവാൻ പാടുള്ളതല്ല.
7, വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം മൂന്നു ഉപഭോക്താക്കളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല.
8 , ആവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ പലചരക്ക്, പച്ചക്കറി, പാൽ, പെട്രോൾ പമ്പ്, മരുന്ന് കടകൾ രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴുമണി വരെ സർക്കാർ അനുശാസിക്കുന്ന എല്ലാവിധ സുരക്ഷാ മുൻകരുതലുകളോടു കൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മാംസം , മത്സ്യം ബേക്കറി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ 11 വരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ.
9, പ്ലാന്റേഷൻ, നിർമ്മാണം, മത്സ്യ ബന്ധന മേഖലകളിൽ പ്രവർത്തിക്കുവാനായി അന്യസംസ്ഥാനങ്ങളിൽ നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടു വരുവാൻ പാടില്ല.
10, വീടുകൾതോറും കയറിയിറങ്ങി കച്ചവടം നടത്തുന്നത് കർശനമായും നിരോധിച്ചിരിക്കുന്നു.
മുതുവട്ടൂരിൽ നിന്നും ചാവക്കാട് ജങ്ഷൻ വരെയുള്ള ഭാഗത്തേക്കുള്ള യാത്ര പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
12, ചാവക്കാട് മുനിസിപ്പാലിറ്റി 1 മുതൽ 4 വരെയുള്ള ഡിവിഷനുകളും , 16 മുതൽ 22 വരെയുള്ള ഡിവിഷനുകളുമാന്ന് കണ്ടെയിൻമെൻറ് സോണുകൾ.
തുടർന്ന് വായിക്കുവാൻ……
