ഗുരുവായൂർ ക്ഷേത്രത്തിൽ മണിക്കിണർ വറ്റിക്കുന്നതും മേൽശാന്തി തിരഞ്ഞെടുപ്പും മാറ്റിവെച്ചു.

ഗുരുവായൂർ: ക്ഷേത്രത്തിലെ മണിക്കിണർ ഇപ്പോൾ വയ്ക്കേണ്ടതില്ലെന്നും മേൽശാന്തി തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടതില്ലെന്നുമുളള ബഹു. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം ഭരണ സമിതി അംഗീകരിച്ചു.
ക്ഷേത്രത്തിലെ മണിക്കിണർ ഞായറാഴ്ച വറ്റിക്കാനാണ് തീരുമാനിച്ചിരുന്നത്. രാവിലെ ഒമ്പതരയ്ക്ക് നടയടച്ചാൽ പത്തുമണിയോടെ കിണർ വറ്റിക്കാമെന്നാണ് വിചാരിച്ചിരുന്നത്. അതുപോലെ മുൻപു മാറ്റിവച്ചിരുന്ന മേൽശാന്തി ഇൻറർവ്യൂ ജൂൺ 15ന് , തെരഞ്ഞെടുപ്പ് ജൂൺ 16ന് ആണ് നിശ്ചയിച്ചിരുന്നത്. മേൽശാന്തി തെരഞ്ഞെടുപ്പ് മൂന്നാംതവണയാണ് മാറ്റിവെയ്ക്കപ്പെടുന്നത്. തൃശ്ശൂരിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായാണ് ഈ തീരുമാനം.
ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ശ്രീ. എ. വി. പ്രശാന്ത്, ശ്രി. കെ. അജിത്, ശ്രി. കെ. വി. ഷാജി, ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ ശ്രീ. എസ്. വി. ശിശിർ എന്നിവർ പങ്കെടുത്തു.