ഗുരുവായൂർ: ക്ഷേത്രം നാലമ്പലത്തിനകത്തെ മണിക്കിണർ വറ്റിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. തന്ത്രിയുടെ അനുമതി ലഭിച്ചാൽ ഞായറാഴ്ച വറ്റിക്കാനാണ് തീരുമാനം .സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഞായറാഴ്ച ദർശനവും കല്യാണവും ഉണ്ടാകില്ല. രാവിലെ ഒമ്പതരയ്ക്ക് നടയടച്ചാൽ പത്തുമണിയോടെ കിണർ വറ്റിക്കാൻ തുടങ്ങും. വൈകീട്ട് നാലരയ്ക്ക് നട തുറക്കുന്നതിനു മുമ്പ് പണികൾ അവസാനിപ്പിക്കും.

കിണർ വറ്റിക്കുന്നതിനായി ഗുരുവായൂർ അഗ്നിരക്ഷാസേനയുടെയും പോലീസിന്റേയും സഹായം തേടിയതായി ദേവസ്വം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here