ഗുരുവായൂരിൽ നിശ്ചയിച്ചിരുന്ന ഒരു വിവാഹം ഇന്നലെ നടന്നില്ല..

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ 12 വിവാഹം ബുക്ക് ചെയ്തെങ്കിലും 11 വിവാഹമാണു നടന്നത്. ഒരുവിവാഹ സംഘത്തിന് എത്താൻ കഴിഞ്ഞില്ല. വരനും വധുവും കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയ വടക്കേക്കാട്, അടാട്ട് സ്വദേശികളായതിനാലാണ് വിവാഹത്തിന് എത്താതിരുന്നത്.

11.50 നായിരുന്നു ഇവരുടെ വിവാഹ മുഹൂർത്തം. വിവാഹ സംഘത്തെ കാണാതായതോടെ ക്ഷേത്രം മാനേജർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കണ്ടെയ്ൻമെന്റ് സോണിലായതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചത്. ക്ഷേത്രത്തിൽ ഇന്നലെ 170 പേർ ദർശനം നടത്തി. ഓൺലൈനിൽ ബുക്ക് ചെയ്ത 300ലേറെ പേർക്ക് ദേവസ്വം ടോക്കൺ നൽകിയിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here