ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനവും വിവാഹവും തൽക്കാലം നിർത്തിവെയ്ക്കുന്നു. തൃശ്ശൂരിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

ഗുരുവായൂരിന് സമീപത്തുള്ള ചാവക്കാട് മുൻസിപ്പാലിറ്റി, വടക്കേക്കാട് പഞ്ചായത് മേഖലകളിലും, തൃശ്ശൂർ ജില്ലയിൽ പലയിടത്തും കണ്ടെയിൻമെന്റ് സോണുകൾ കൂടി വരുന്ന സാഹചര്യത്തിൽ രണ്ടു മാസക്കാലത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രിതമായ രീതിയിൽ പുനരാരംഭിച്ച വിവാഹം, ദർശനം എന്നിവ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെയ്ക്കാൻ ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 13.06.2020 നു ബുക്കിങ്ങ് ചെയ്തിട്ടുള്ള രണ്ട് വിവാഹങ്ങൾ മാത്രം നടത്തി കൊടുക്കുന്നതിനും, തുടർന്നുള്ള ദിവസങ്ങളിലേയ്ക്ക് ബുക്കിങ്ങ് എടുത്തിട്ടുള്ള വിവാഹങ്ങളും 13.06.2020 നു ദർശനത്തിന് നൽകിയിട്ടുള്ള പാസുകളും ദ്ദാക്കി വിവരം ഇ-മെയിൽ വഴി ബുക്കിങ്ങുക്കാരെ അറിയിയ്ക്കുമെന്നും ദേവസ്വം പത്രകുറിപ്പിൽ അറിയിച്ചു.

ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ശ്രീ. എ. വി. പ്രശാന്ത്, ശ്രി. കെ. അജിത്, ശ്രി. കെ. വി. ഷാജി, ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ ശ്രീ. എസ്. വി. ശിശിർ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here