കുടുംബശ്രീ വായ്പകളുടെ ഗുരുവായൂർ നഗരസഭ തല വിതരണോദ്ഘാടനം മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു.

ഗുരുവായൂർ: കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ അനുവദിച്ച കുടുംബശ്രീ വായ്പകളുടെ ഗുരുവായൂർ നഗരസഭ തല വിതരണോദ്ഘാടനം മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു. മൈക്രോ ക്രഡിറ്റ് പദ്ധതി പ്രകാരം സി ഡി എസ് 1 ൽ 25 അയൽക്കൂട്ടങ്ങൾ വഴി 1, 75, 13000 രൂപയും, സി ഡി എസ് 2 ൽ 29 അയൽക്കൂട്ടങ്ങൾ വഴി 1, 32, 00000 രൂപയുമാണ് വിതരണം ചെയ്യുന്നത്. ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപയും ഒരു അയൽക്കൂട്ടത്തിന് പരമാവധി പത്ത് ലക്ഷം രൂപയുമാണ് ഇതുവഴി ലഭ്യമാവുക. നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ നിർമ്മല കേരളൻ, ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം എ ഷാഹിന, പിന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ ജില്ലാ  മാനേജർ പി എൻ വേണുഗോപാൽ, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, മെമ്പർ സെക്രട്ടറി പി പി പ്രകാശൻ, സി ഡി എസ്‌ ചെയർപേഴ്സൺമാരായ ബിന്ദു എം കെ, ഷൈലജ സുധൻ എന്നിവർ പങ്കാളികളായി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here