ഗുരുവായൂർ: ഗുരുവായൂരിലെ ജീവകാരുണ്യ സംഘടനയായ കരുണ ഫൗഡേഷൻ ഗുരുവായൂർ, സംസ്ഥാന തല ഓൺലൈൻ കലോൽത്സവം നടത്തുന്നു. 2020 ജൂൺ 20ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് കലോൽത്സവം നടത്തുക.

ADVERTISEMENT

1. നാടോടി നൃത്തം, 2. പ്രസംഗം, 3. ലളിതഗാനം, 4. നാടകഗാനം. എന്നിവയാണ് മത്സര ഇനങ്ങൾ. അപേക്ഷകർ ജനറൽ കാറ്റഗറിയാണ്.

1. നാടോടി നൃത്തം. (മേക്കപ്പ് ആവശ്യമില്ല.)( സമയം – 3 മിനിറ്റ്‌ ). നൃത്തത്തിന്റെ വീഡിയോ ക്ലിപ്പ് തയ്യാറാക്കി 9495916759 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കും,

2. പ്രസംഗം. വിഷയം – കൊറോണയുടെ സാമൂഹ്യ പ്രതിഫലനം. ( സമയം 3 മിനിറ്റ് ) പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പ് തയ്യാറാക്കി 9388634436എന്ന വാട്ട്സ്ആപ് നമ്പറിലേക്കും

3.ലളിത ഗാനങ്ങൾ, ( സമയം 3 മിനിറ്റ് ) വീഡിയോ ക്ലിപ്പ് തയ്യാറാക്കി 9645094994 എന്ന വാട്ട്സ്ആപ് നമ്പറിലേയ്ക്കും

4. നാടക ഗാനങ്ങൾ (സമയം 3 മിനിറ്റ് ) വീഡിയോ ക്ലിപ്പ് തയ്യാറാക്കി 8921758375 എന്ന വാട്ട്സ്ആപ് നമ്പറിലേക്കും അയക്കേണ്ടതാണ്.

മത്സരാർത്ഥികൾവീഡിയോ ക്ലിപ്പുകൾ അയക്കേണ്ട സമയം. 2020 ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണിക്കും വൈകി 5 മണിക്കും ഇടയിൽ അയക്കുക. പ്രശസ്തരും പ്രഗൽഭരുമായ കലാകാരൻമാരാണ് വിധികർത്താക്കൾ പ്രോഗ്രാമിൽ മികച്ച അവതരണം കാഴ്ചവയ്ക്കുന്ന കലാകാരൻമാരെ പ്രത്യേക സദസ്സിൽ വച്ച് കരുണ ആദരിക്കുകയും ആകർഷകങ്ങളായ പുരസ്കാരങ്ങൾ നല്കുകയും ചെയ്യുന്നതാണ്.

ഫല പ്രഖ്യാപനം 2020 ജൂൺ 22, തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടത്തുന്നതാണ്. കരുണയുടെ ഫേസ്ബുക് പേജിലും, Karuna Online Festival ഗ്രൂപ്പിലും മറ്റു വിവിധ
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫലം പ്രസിദ്ധപ്പെടുത്തുന്നതാണെന്നും കൊറോണ കാലമായതിനാൽ സർക്കാരിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി എല്ലാവരും പാലിക്കേണ്ടതാണെന്നും കൂടുതൽ വിവരങ്ങൾക്ക് 9447878444, 9496111976 ബന്ധപെടാവുന്നതാണെന്നും കരുണ ഫൗഡേഷൻ ചെയർമാൻ ശ്രീ കെ.ബി.സുരേഷ് അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here