തിരുവനന്തപുരം: സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ അന്തരിച്ചു. ടിപി വധ കേസിൽ ജാമ്യത്തിൽ ആയിരുന്നു കുഞ്ഞനന്തൻ . സിപിഎം പാനൂർ ഏറിയ കമ്മറ്റിയംഗമായിരുന്നു 73 കാരനായ കുഞ്ഞനന്തൻ.ടി.പി കേസിലെ പതിമൂന്നാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ കേസില്‍ ശിക്ഷിക്കപ്പെ്ട്ട് കണ്ണൂര്‍ ജയിലിലായിരുന്നു. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്.ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം.

2014 ജനുവരിയില്‍ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ ജാമ്യത്തിലിറങ്ങിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെയാണ് മരണം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here