തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ദേ​വ​സ്വം ബോ​ര്‍​ഡ് ഭാ​ര​വാ​ഹി​ക​ളെ​യും ശ​ബ​രി​മ​ല ത​ന്ത്രി​മാ​രെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ADVERTISEMENT

മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ യോ​ഗം വി​ളി​ച്ച​ത്. ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​നി​ക്ക് ത​ന്ത്രി​യി​ല്‍​നി​ന്നും ക​ത്തൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡും അ​റി​യി​ച്ച​താ​യി മ​ന്ത്രി വി​ശ​ദ​മാ​ക്കി. നി​ല​വി​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യം. ക്ഷേ​ത്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് യാ​തോ​രു പി​ടി​വാ​ശി​യു​മി​ല്ല. ഭ​ക്ത​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ക്ഷേ​ത്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here