കൊല്ലം:  കൊല്ലം നല്ലിലയിൽ നിർമലമാതാ കശുവണ്ടി ഫാക്ടറി ഉടമ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനൊടുക്കി. വ്യവസായം നഷ്ടത്തിലായതോടെ ഇദ്ദേഹത്തിന്‍റെ ഫാക്ടറി നേരത്തെ പൂട്ടിയിരുന്നു. ഫാക്ടറിക്ക് ജപ്തി ഭീഷണി ഉണ്ടായിരുന്നു. ലോക്ഡൗൺ കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. ഇതോടെ സൈമൺ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

ADVERTISEMENT

കശുവണ്ടി ഫാക്ടറിക്കുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നോളം ബാങ്കുകളിലായി നാല് കോടിയോളം ഇയാള്‍ക്ക് കടമുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ പാരമ്പര്യമായി കശുവണ്ടി വ്യവസായം നടത്തിവരുന്നവരായിരുന്നു സൈമണിന്‍റെ കുടുംബം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

COMMENT ON NEWS

Please enter your comment!
Please enter your name here