ഭാഗ്യക്കുറി ; ജൂലൈയില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും നറുക്കെടുക്കും

കേരള സംസ്ഥാന ഭാഗ്യക്കുറി ജൂലൈ മാസത്തില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്താന്‍ തീരുമാനമായി. ഇതുപ്രകാരം തിങ്കളാഴ്ച -വിന്‍വിന്‍ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ -സ്ത്രീശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധന്‍ -അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), വ്യാഴം -കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), വെള്ളി- നിര്‍മല്‍ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), ശനി- കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ) എന്നീ ഭാഗ്യക്കുറികള്‍ നറുക്കെടുക്കും. ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ ജൂലൈ മാസത്തെ ആര്‍.എന്‍- 450, 451, 452, 453 നമ്പര്‍ ടിക്കറ്റുകള്‍ റദ്ദു ചെയ്തു.

മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി ജൂലൈ 30ന് നറുക്കെടുക്കും. കൊവിഡ്19 മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ടിക്കറ്റ് വില്‍പന നടത്തുക. കണ്ടെയ്മെന്റ് സോണുകളിലും സമ്പൂര്‍ണ ലോക്ക്ഡൗണുള്ള ഞായറാഴ്ചകളിലും ടിക്കറ്റ് വില്‍പന ഉണ്ടാകില്ല. ലോക്ക്ഡൗണ്‍ മൂലം മാര്‍ച്ചില്‍ നറുക്കെടുപ്പ് മാറ്റിവച്ച എട്ട് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ചൊവ്വ, വെള്ളി ദിവസങ്ങളിലായി നടത്തിവരികയാണ്.\

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here