പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് പ്രതിഷേധസമരം നടത്തി..

ഗുരുവായൂർ: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ സമരം.
ഗുരുവായൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തഹാനി ജംഗ്ഷനിൽ നിന്നും സൈക്കിളിൽ യാത്ര ചെയ്താണ് യൂത്ത്കോൺഗ്രസ്സുകാർ പ്രതിഷേധസമരം നടത്തിയത്. തഹാനി ജംഗ്ഷനിൽ നിന്നും നഗരസഭ കൗൺസിലർ ശ്രീ സി അനിൽകുമാറിന്റെ നേതൃത്വത്തിൽ സൈക്കിൾ ചവുട്ടി പടിഞ്ഞാറെ നടവഴി കിഴക്കെ നടയിലെ പെടോൾപമ്പിനു മുന്നിലെത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. തുടർന്നു നടന്ന പ്രതിഷേധയോഗത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീ സി എസ് സൂരജ് അധ്യക്ഷത വഹിച്ചു..

ഈ കൊറോണ വ്യാപനമെന്ന ദുരിതകാലത്തുപോലും ഇന്ത്യയുടെ ഭരണാധികാരികൾ നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുകയാണെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ്സ് നേതാവ് ശ്രീ കെ പി ഉദയൻ പറഞ്ഞു. യോഗത്തിൽ നരേന്ദ്രമോഡിയും പിണറായി വിജയനും ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മത്സരിക്കുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശ്രീ ശശി വാർണാട്ട് ആരോപിച്ചു.. യോഗത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.ബാലൻ വാർണാട്ട് ,വിജയ് കുമാർ അകംമ്പടി, കെ കെ രഞ്ജിത്, ആനന്ദ് രാമകൃഷ്ണൻ, ജോയൽ എൻ ജെ , ജിതിൻ സി ജി, കൈലാസ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

guest
0 Comments
Inline Feedbacks
View all comments