നിലവറയില്‍ കരിപുരണ്ട വിളക്കായി ഈ അമ്മ….

കോതമംഗലം കോട്ടപ്പടി സ്വദേശി സാറാ മാത്യുവെന്ന ഈ അമ്മക്ക് മൂന്ന് മക്കളുണ്ട്. രണ്ട് പെൺമക്കൾ വിദേശത്ത്. ഏക മകനൊപ്പം ആഢംബര തുല്യമായ വീട്ടിൽ കഴിഞ്ഞിരുന്ന ഈ അമ്മ ഇന്ന് നിലവറക്കുസമാനമായ മുറിയിൽ തനിച്ചാണ്. വീട്ടിനുള്ളിൽ സഞ്ചാരസ്വാതന്ത്ര്യമില്ലാതെ അടുക്കളയിലടക്കം പ്രധാന മുറികളിൽ പ്രവേശനം നിഷേധിച്ച മകൻ വീടിന്റെ മുകൾ നിലയിലേക്കുള്ള ചവിട്ടുപടികൾ അടച്ചു പൂട്ടി. മുറിക്കുള്ളിൽ താൽക്കാലികമായി ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുണ്ടെങ്കിലും വെള്ളമെടുക്കുന്നതും പാത്രം കഴുകുന്നതും ശുചിമുറിയിൽ നിന്നാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി മകനും കുടുംബവും എറണാകുളത്താണ് താമസം. പെൺമക്കൾ വിദേശത്തും.

വീട്ടിൽ തനിച്ചായതോടെ സാറാ മാത്യു പരാതിയുമായി അധികൃതരുടെ മുന്നിലെത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കോതമംഗലം തഹസീൽദാർ റേച്ചൽ വർഗീസ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലെത്തി. മകനുമായി ബന്ധപ്പെട്ടെങ്കിലും കാര്യങ്ങൾ നിയമപരമായി നീങ്ങട്ടെയെന്നായിരുന്നു മകന്റെ മറുപടി.

സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. കമ്മീഷന്‍ അംഗങ്ങള്‍ ഉടന്‍ തന്നെ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മൊഴി രേഖപ്പെടുത്തും. കോട്ടപ്പടി പൊലീസിനോട് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

guest
0 Comments
Inline Feedbacks
View all comments