നിയന്ത്രണത്തോടെയുള്ള ക്ഷേത്ര ദർശനം ഭക്തർക്ക് ശാന്തിയും സമാധാനവും ലഭ്യമാകുമോ? അഡ്വ. ത്രിവിക്രമനടികൾ.

കൊടുങ്ങലൂർ: ഭക്തർക്ക് ക്ഷേത്ര ദർശനം കഴിയുമ്പോൾ ശാന്തിയും സമാധാനവും ലഭ്യമാകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള ദർശനക്രമങ്ങൾ അതു ലഭ്യമാകുമോ എന്ന് ഭക്തർ പരിശോധിക്കേണ്ടിയിരിക്കുന്നു. കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ, വളരെ ധൃതി പിടിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കുന്നത് കൊണ്ടുള്ള വിപത്തുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം പാരമ്പര്യ മേൽശാന്തി  അഡ്വ. ത്രിവിക്രമനടികൾ ചില ഓർമ്മപ്പെടുത്തലുകളാണിവിടെ.

സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ദർശനമൊക്കെ എത്ര കണ്ടു പ്രായോഗികമാകുമെന്ന് കണ്ടറിയണം. എന്തായാലും ഭക്തന് അല്പം പോലും തീർത്ഥവും പ്രസാദവും ലഭിക്കില്ല പിന്നെ ഭണ്ഡാര സമർപ്പണമോ, കൊടിമരം സ്വർണം പൂശലോ, വാതിൽമാടം സ്വർണം പൊതിയാലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം എന്നറിയുക. പ്രാർത്ഥനക്കൊപ്പം മാനവസേവയും ചെയ്യണം.

രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാത്തവരോ ഉള്ളതായി തോന്നുന്നില്ല. ധ്യാന ജപാദികൾ മൂലം ദേവതയെ മനസ്സിൽ കാണുവാനുള്ള പ്രാപ്തി നേടണം. ഇപ്പോഴുള്ള ഈ പ്രവർത്തി മഴക്കാറ് കണ്ടപ്പോൾ കുട നിവർത്തി പിടിച്ചു പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും. മഹാക്ഷേത്രങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിൽ കോവിഡബാധ വന്നാൽ ക്ഷേത്രങ്ങൾ അടച്ചിട്ടു പൂജാദി കർമങ്ങൾക്ക്‌  തടസ്സങ്ങൾ നേരിട്ടാൽ നാടിനു തന്നെ വിപത്തായി തീരും.

ജൂൺ 20 മുതൽ 30 വരെയുള്ള കാലയളവിൽ ഈ മഹാമാരി കൂടുതൽ വ്യാപിക്കാൻ സാദ്ധ്യത   ഉണ്ടെന്ന് വിദഗ്ധർ  ചൂണ്ടിക്കാണിക്കുന്നുണ്ട്. ആയതിനാൽ എല്ലാ ഭക്തരും ജൂൺ 30 വരെ ക്ഷേത്രദർശനം ഒഴിവാക്കി സ്വഗൃഹത്തിലിരുന്നു കൊണ്ട് ഇഷ്ടദേവതയെ  മനസ്സിൽ കണ്ടു കൊണ്ട് പ്രാർത്ഥിക്കണമെന്ന്  ഈ അവസരത്തിൽ എല്ലാ ഭക്തരോടും അദ്ദേഹം അപേക്ഷിക്കുന്നു.

ഇത്രയും ദിവസങ്ങളിൽ തങ്ങളെല്ലാം ഭക്തന്മാരില്ലാതെയും വരുമാനമില്ലാതെയും മുടങ്ങാതെ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ ചിട്ടയോടെ നിർവഹിച്ചു ലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ അവസരത്തിൽ രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികാരികൾ എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ലോകംബികയായ കൊടുങ്ങല്ലൂരമ്മ എല്ലാവരെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുമാറാകട്ടെയെന്നും ദേവീചരണങ്ങളിൽ പ്രാർത്ഥനയോടെ തങ്ങൾ ഉണ്ടെന്നും അഡ്വ. ത്രിവിക്രമനടികൾ അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here