ചാവക്കാട്: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രി കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. അടിയന്തിരഘട്ടത്തിൽ ചികിൽസ വേണ്ടവർക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ആശുപത്രിയിലെ രണ്ട് ആശാപ്രവർത്തർ, സ്റ്റാഫ് നഴ്സ്, പ്ലംബർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രി താൽക്കാലികമായി അടച്ചിടാനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here