ഗുരുവായൂർ: അനുദിനം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൊറോണയെ അതിജീവിക്കുവാനുള്ള തീവ്രശ്രമത്തിലാണല്ലോ നാമേവരും – സ്വദേശത്തുള്ളവരും വിദേശത്തുള്ളവരും.

സ്വന്തം മണ്ണിലേക്ക് വരാൻ കഴിയാതെ, കുടുംബാംഗങ്ങളുടെ അടുത്തേക്കെത്തുവാൻ കഴിയാതെ നിസ്സഹായരായി കഴിയുന്ന  ഗുരുവായൂർ നിവാസികളായ യു.എ.ഇ.  പ്രവാസികളുടെ ദുരവസ്ഥക്കു ചെറിയൊരു പരിഹാരമെന്നോണം,  അവരെ നാട്ടിലെത്തിക്കുവാൻ,  ഗുരുവായൂർ എൻ.ആർ.ഐ. ഫോറം യു.എ.ഇ. പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കുന്നതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. യു. എ.ഇ. – ഇന്ത്യാ അധികൃതരുടെ അനുമതി കിട്ടിയാലുടനെ  യാത്ര ചെയ്യുവാനാഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷനടക്കമുള്ള വിശദ വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ ‘ഗുരുവായൂർ ഓൺ ലൈൻ ഡോട്ട് കോമിനെ’ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here