ഗുരുവായൂർ: ക്ഷേത്രം ചൊവ്വാഴ്ച തുറന്നെങ്കിലും നടപ്പന്തലിലെ കടകൾ ഭൂരിഭാഗവും ഇപ്പോഴും അടഞ്ഞുതന്നെ. 260 കടകളാണ് നടപ്പന്തലിലുള്ളത്. ഇതിൽ ഏതാനും കടകൾ ചൊവ്വാഴ്ച തുറന്നു. എന്നാൽ ദർശനത്തിനെത്തിയ ഭക്തരിൽ ആരും കടകളിലേക്ക് കയറിയില്ലെന്ന് വ്യാപാരികൾ പറയുന്നു.

ഉച്ചവരെ ഒരാൾ പോലും വരാത്തതിനാൽ കട അടച്ചുവെന്ന് കിഴക്കേ നടപ്പന്തലിലെ വ്യാപാരി സി.ഡി.ജോൺസൺ പറഞ്ഞു. തെക്കേ നടയിലെ വ്യാപാര സ്ഥാപനങ്ങളിൽ കുറച്ചു ചൊവ്വാഴ്ച തുറന്നു. അവിടേയും സ്ഥിതി മാറ്റമില്ലായിരുന്നു. പടിഞ്ഞാറേ നടപ്പന്തലിലെ കടക്കാരുടെ സ്ഥിതി കൂടുതൽ മോശമായിരിക്കുകയാണ്. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരെ ഇതുവഴി കടത്താത്തതാണ് വ്യാപാരികൾക്ക് തിരിച്ചടിയേറ്റത്.

പടിഞ്ഞാറേ ഗോപുര കവാടത്തിനു മുന്നിലെ ഇരുമ്പുവേലി തുറക്കാത്തതാണ് പ്രശ്‌നം. ഈ പ്രശ്‌നങ്ങൾ ദേവസ്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മുരളി പറഞ്ഞു. അതേസമയം ക്ഷേത്രത്തിനു പുറത്തുള്ള വ്യാപാര സ്ഥാപനങ്ങൾ കുറച്ചെങ്കിലും അനക്കം വെച്ചുതുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് കൂടുതൽ ഭക്തർ എത്തുകയും ബസുകൾ സജീവമായി ഓടി തുടങ്ങുകയും ചെയ്താലേ ഗുരുവായൂരിലെ വ്യാപാര മേഖല ഉണരൂ.

LEAVE A REPLY

Please enter your comment!
Please enter your name here