ഗുരുവായൂര്‍ വിവാഹ ഫോട്ടോ വിവാദം ; ഫോട്ടോഗ്രാഫർമാർക്കുള്ള വിലക്ക് പിന്‍വലിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് പിൻവലിച്ചു. ജില്ലാ കലക്ടർ എസ്. ഷാനവാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാർ ഉൾപ്പെടെ പത്തു പേർക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. അവർക്കൊപ്പം ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറേയും ഒരു വീഡിയോഗ്രാഫറേയും ഇനി അനുവദിക്കും.

കോവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പുറമെ നിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പകരം ദേവസ്വം ഏർപ്പെടുത്തുന്ന ഫോട്ടോഗ്രാഫർമാർ എടുക്കുന്ന വീഡിയോയും ഫോട്ടോകളും വിവാഹ പാർട്ടികൾക്ക് പെൻഡ്രൈവിൽ നൽകുകയാണ് ചെയ്തിരുന്നത്. ഉപ ജീവന മാര്‍ഗം നഷ്ടപ്പെട്ടതില്‍ സംസ്ഥാനത്തെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർ പ്രതിഷേധത്തില്‍ ആയിരുന്നു . ഫോട്ടോ ഗ്രാഫെഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മഞ്ചുളാല്‍ പരിസരത്ത് ധര്‍ണ നടത്തിയിരുന്നു . ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ തൃശൂർ ജില്ലാ ഭരണകൂടം പുറത്തിറക്കും.

guest
0 Comments
Inline Feedbacks
View all comments