ഗുരുവായൂര്‍ വിവാഹ ഫോട്ടോ വിവാദം ; സി.ഐ.ടി.യു.വിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന്..

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കിയ വിവാഹ ഫോട്ടോ വീഡിയോഗ്രാഫി വിഷയത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡും, ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയിൽ കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ – (സി.ഐ.ടി.യു )മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നും ജില്ലാ ഭരണകൂടത്തിന്റെ അനുവദിയോടു കൂടി ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ. അഡ്വ: കെ.ബി.മോഹൻദാസ് അറിയിച്ചു.
യോഗത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസുമായും വീഡിയോ കോൺഫറൻസിലൂടെ വിഷയം ചർച്ചചെയ്തു. സി.ഐ.ടി.യു വിനെപ്രതിനിധികരിച്ച് സി.ഐ.ടി.യു ചാവക്കാട് ഏരിയാ ഭാരവാഹിയും ഗുരുവായൂർ മുൻസിപ്പാലിറ്റി മുൻ ചെയർമാനുമായ ശ്രീ.കെ.പി.വിനോദ്, കെ.പി.വി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുൾ നൗഷാദ്, അനിൽ കീഴൂർ, ഷീബു കൂനംമൂച്ചി, ജില്ലാ നേതാക്കളായ സുനിൽ മുപ്പിൽശ്ശേരി, രതീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഈ കാലഘട്ടത്തിൽ ഫോട്ടോ -വീഡിയോ ഗ്രാഫർമാരെ അനുവദിക്കുന്നത് കൊണ്ടുള്ള പ്രധാന പ്രശ്നം യാതൊരു നിബന്ധനങ്ങളും പാലിക്കാതെ ക്ഷേത്രനടയിലും, പരിസരങ്ങളിലും, ഒക്കെ ഓടി നടന്ന് ഫോട്ടോ എടുക്കുന്നത് കൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ട് കലക്ടർ ചൂണ്ടി കാട്ടി.
ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും, പാലിച്ച് കൊണ്ട് തന്നെ സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് കൊണ്ട് തന്നെ തൊഴിലെടുക്കാൻ ഫോട്ടോ – വീഡിയോ ഗ്രാഫർമാർ പ്രതിജ്ഞാബദ്ധരായിരിക്കും എന്ന് കെ.പി.വി.യു ഉറപ്പ് നൽകി. നിരോധനം നില നിൽക്കുന്ന ഇന്നലെ പോലും ഇത്തരം പ്രവണതകൾ ഫോട്ടാ-വീഡിയോഗ്രാഫർമാരുടെ അടുത്ത് നിന്നും ഉണ്ടായതായി ചെയർമാൻ ചൂണ്ടി കാട്ടി.
കെ.പി.വി.യു ദേവസ്വത്തിന് നൽകിയ ഡിമാന്റ് നോട്ടീസ് ഗുരുവായൂർ ദേവസ്വം ബോർഡ് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുന്നതിനായി സി.ഐ.ടി.യു, കെ.പി.വി.യു പ്രതിനിധികളെ ഉടൻ അറിയിക്കും എന്ന് ദേവസ്വം ചെയർമാൻ ഉറപ്പു നൽകി.

കെ.പി.വി.യു: ഡിമാന്റ് നോട്ടീസ്

  1. മുൻ കാലങ്ങളിൽ എന്നത് പോലെ വധു വരന്മാർക്ക് സ്വന്തം ഫോട്ടോ -വീഡിയോ ഗ്രാഫർമാരെയും തീരുമാനിക്കാനുള്ള അവകാശം അവർക്ക് തന്നെ നൽകുക.
  2. കഴിഞ്ഞ കാലത്ത് യൂണിയന്റെ അപേക്ഷ പ്രകാരം ദേവസ്വം ബോർഡ് അംഗീകരിച്ച പ്രൊഫഷണൽ ഫോട്ടോ -വീഡിയോഗ്രാഫർമാർ ആണ് എന്ന് തെളിയിക്കുന്ന ( ഫോട്ടോഗ്രാഫി സംഘടനകളുടെ) ഫോട്ടോ -വീഡിയോ ഗ്രാഫർമാരെ മാത്രം അനുവദിക്കുകയും, അനാവശ്യ തിക്കും തിരക്കും ഉണ്ടാക്കുന്ന മൊബൈൽ ഫോട്ടോഗ്രാഫർമാരെ ഒഴിവാക്കുകയും ചെയ്യുക.
  3. ദേവസ്വം ബോർഡ് എടുത്ത തീരുമാനപ്രകാരം വധുവിനും വരനും ഒരു ഫോട്ടോഗ്രാഫറും ഒരു വീഡിയോഗ്രാഫറും എന്ന നിരക്കിൽ 4 പേർക്ക് പ്രവേശനം അനുവദിക്കുക (സർക്കാറും,ആരോഗ്യ പ്രവർത്തകരും നിർദേശിക്കുന്ന കോവിഡ് 19 മുഴുവൻ നിർദ്ദേശം പാലിക്കാൻ ഇവർ ബാദ്ധ്യസ്ഥരായിരിക്കും.)
  4. മുൻ കാലങ്ങളിൽ ഫോട്ടോ -വീഡിയോഗ്രാഫർമാരിൽ നിന്നും ഇടാക്കുന്ന 500/- രൂപ നിരക്കിൽ ഇളവ് ചെയ്ത് തരണമെന്നും ഫോട്ടോ -വീഡിയോഗ്രാഫിയിൽ സങ്കേതിക ജ്ഞാനമുള്ള ആളുകളുടെ സഹായത്തോടു കൂടി മണ്ഡപത്തിലെ ലൈറ്റ് ആവശ്യമായ രീതിയിൽ സജികരിച്ചു തരിക.
    മേൽ കാണിച്ച വിഷയങ്ങളിൽ കേരളത്തിലെ ഫോട്ടോ – വീഡിയോ ഗ്രാഫർമാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാവണമെന്നും ക്ഷേത്രാ ആചാരങ്ങളും അനുഷ്ടാനങ്ങളും കളങ്കപ്പെടാതെ രീതിയിലും, കോവിഡ് കാലഘട്ടത്തിൽ സർക്കാറും, ദേവസ്വം ബോർഡും, ആരോഗ്യ പ്രവർത്തകരും പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും, സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് ഫോട്ടോ വീഡിയോ എടുക്കുവാൻ തൊഴിലാളികൾ പ്രതിജ്ഞാ ബദ്ധരാണെന്നും, ഉറപ്പ് നൽകി കൊണ്ട് കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ – സി.ഐ.ടി.യു..

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here