കണ്ണൂർ : കഴുത്തിൽ സാരി കുരുങ്ങി ഏഴു വയസ്സുകാരനു ദാരുണാന്ത്യം. കണ്ണൂർ വാരത്ത് റിജ്വൽ എന്ന കുട്ടിയാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്നും ചക്കരക്കൽ വിനോദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

റിജ്വലിന്റെ കുടുംബം ഇവിടെ താമസിക്കാനെത്തിയതായിരുന്നു. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിക്കുംമുമ്പെ മരണം സംഭവിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

COMMENT ON NEWS

Please enter your comment!
Please enter your name here