ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

പാലക്കാട്: പാലക്കാട്  ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.ടി.ബി വിഭാഗത്തിനായി സംവരണം ചെയ്ത ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. പത്താം തരം/തത്തുല്യം,  ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്ക് എന്‍ജിനീയറിങ് യോഗ്യത ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തില്‍ ഐ.ടി.ഐ.യില്‍ നിന്നും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 18 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി അപ്രന്റിഷിപ്പ് പൂര്‍ത്തിയായവരെയും പരിഗണിക്കും.

കൂടാതെ ഫിലിം സ്റ്റുഡിയോയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 18-41 വയസ്. പ്രതിമാസ ശമ്പളം 19000-43600. യോഗ്യരായവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂണ്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.

guest
0 Comments
Inline Feedbacks
View all comments