നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഇന്ന് കേരളത്തിലെത്തുന്നത് 1580 പ്രവാസികള്‍. കുവൈറ്റിൽ നിന്ന് മാത്രം നാല് വിമാനങ്ങളാണ് ഇന്നുള്ളത്. കുവൈറ്റ് എയര്‍വേയ്‌സ്, ജസീറ, അബുദാബിയില്‍ നിന്നുള്ള സ്‌പൈസ്‌ജെറ്റ് എന്നീ വിമാനങ്ങൾ എത്തിക്കഴിഞ്ഞു. കുവൈറ്റിൽ നിന്ന് ഗോ എയര്‍ വിമാനം 180 യാത്രക്കാരുമായി വൈകിട്ട് നാലിനെത്തും. സിംഗപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 177 യാത്രക്കാരുമായി രാത്രി പത്തിനും ദമ്മാമില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം 400 യാത്രക്കാരുമായി വൈകിട്ട് 6.50നും കൊച്ചിയിലെത്തും. ഇന്നലെ വിവിധ രാജ്യങ്ങളില്‍ നിന്നായി 1320 പേരെത്തിയിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here