മട്ടാഞ്ചേരി : മാസങ്ങൾക്ക് മുൻപ് ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ട കാര്‍ണിവല്‍ കമ്പിനിയുടെ സ്പ്ലെന്‍ഡര്‍ എന്ന ആഡംബര കപ്പല്‍ കൊച്ചി തുറമുഖത്ത് അടുക്കാതെ മുംബയിലേക്ക്. കപ്പലിലെ ആയിരത്തോളം ജീവനക്കാരിൽ ഇരുനൂറോളം മലയാളികളാണ്. കപ്പലിലെ മുഴവൻ പേരും ഇതിലെ ജീവനക്കാരാണ്.

ADVERTISEMENT

കൊച്ചി, ഗോവ, മുംബൈ പോര്‍ട്ടുകളില്‍ എത്തുമെന്നാണ് നേരത്തേ ജീവനക്കാരെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുെന്നന്ന് ജീവനക്കാര്‍ പറയുന്നു. ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ 20ദിവസം നങ്കൂരമിട്ടതിന് ശേഷമാണ് കപ്പൽ പുറപ്പെട്ടത്. ഇപ്പോൾ കപ്പൽ കൊച്ചി തുറമുഖത്ത് നിന്നും കിലോമീറ്ററുകൾ മാറിയാണ് കിടക്കുന്നത്. മലയാളി ജീവനക്കാർ മുംബയിൽ ഇറങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുക ദുഷ്കരവുമാണ്.കാർണിവൽ കമ്പനിയുടെ എക്സ്റ്റാസി, കോൺക്വസ്റ്റ്, ഫാസിനേഷൻ, ലിബർട്ടി എന്നീ നാല് കപ്പലുകളും കൂടിയാണ് ഇനി എത്താനുള്ളത്.

COMMENT ON NEWS

Please enter your comment!
Please enter your name here