വടക്കേകാട് :സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ജീവനക്കാരനു കോവിഡ് സ്ഥിതീകരിച്ചത്. ഇതേ തുടര്‍ന്ന് അന്നു തന്നെ ആശുപത്രി അടച്ചിട്ടിരുന്നു. തുടര്‍ ദിവസങ്ങളില്‍ ഇവിടുത്തെ ഡോക്ടര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് നടത്തിയ സ്രവ പരിശോധനയിലാണ് 2 പേർക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.

പ്രദേശം കടുത്ത ജാഗ്രതയിലേക്കാണ് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ പരിശോധനക്ക് മാത്രം നൂറുകണക്കിനു ആളുകള്‍ എത്തിയിട്ടുണ്ട്.ഇപ്പോൾ രണ്ട് ജീവനകാർക്ക് കൂടി രോഗം സ്ഥിതീകരിച്ച സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേര്‍ക്ക് പകര്‍ന്നിട്ടുണ്ടാകുമോ എന്ന ആശങ്കക്ക് കാരണം..

LEAVE A REPLY

Please enter your comment!
Please enter your name here