കണ്ണൂർ: കണ്ണൂരിൽ ഒരു കൊവിഡ് മരണം കൂടി. ഇരിട്ടി പയഞ്ചേരി സ്വദേശി പികെ മുഹമ്മദ് ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 70 വയസായിരുന്നു. മുഹമ്മദിന് ഇന്നാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിക്കുന്നത്. കണ്ണൂർ ജില്ലയിൽ നാല് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേരും മസ്‌കറ്റിൽ നിന്നും എത്തിയവരാണ്. മൂന്ന് പേർ ഇരിട്ടി സ്വദേശികളാണ്. മെയ് 22ന് കണ്ണൂർ വിമാനത്താവളം വഴിയാണ് ഇവർ നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം രണ്ട് പേർ കൂത്തുപറമ്പിലും ഒരാൾ വേങ്ങാടും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മസ്‌കറ്റിൽ നിന്ന്കരിപ്പൂർ വിമാനത്താവളം വഴി ജൂൺ ആറിനെത്തിയ പാനൂർ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ 271 പേർക്കാണ് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 12 പേർ കൂടി ആശുപത്രി വിട്ടു.മട്ടന്നൂർ, ചേലോറ, തലശ്ശേരി, മുഴപ്പിലങ്ങാട്, കോട്ടയം മലബാർ, ചപ്പാരപ്പടവ്, പയ്യാമ്പലംസ്വദേശികളുംധർമ്മടം സ്വദേശികളായ മൂന്ന് പേരുംപെരിങ്ങത്തൂർ സ്വദേശികളായ രണ്ട് പേരുമാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. രോഗമുക്തരായവരുടെ എണ്ണം 158 ആയി. അതിനിടെമാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരനാണ് രോഗം.ഈ മാസം 3ന് ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്.മാഹിയിൽ ഇതുവരെ 7 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here