ജൂൺ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ അട്ടിമറി നീക്കം സംശയിച്ച് കോൺഗ്രസ്. കോൺഗ്രസ് എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്നാണ് റിപ്പോർട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജസ്ഥാനിൽ നീടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. സർക്കാരിനെ അസ്ഥിരമാക്കാൻ കുതിര കച്ചവടം നടക്കുന്നുവെന്ന് കാണിച്ച് ചീഫ് വിപ്പ് അഴിമതി നിരോധന വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

ADVERTISEMENT

നിലവിൽ കോൺഗ്രസ് എംഎൽഎമാരെ ജയ്പൂരിലുള്ള റിസോർട്ടിലേക്ക് നീക്കിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാലയും, കെസി വേണുഗോപാലും എത്തിച്ചേർന്നിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here