ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മേല്പത്തൂർ ഓഡിറ്റോറിയം , ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാൾ എനിവയ്ക്കായി പണം മുൻകൂർ അടവാക്കിയവരിൽ 16.3.2020 മുതൽ പ്രോഗ്രാം നടത്താൻ സാധിക്കാതിരുന്നവർക്ക് കോവ്ഡ്-19 ന്റെ പ്രത്യേക സാഹചര്യത്തിൽ GST ഒഴികെയുള്ള സംഖ്യ മടക്കി നൽകുന്നതിന് ഗുരുവായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സംഖ്യ തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെട്ടവർ അപേക്ഷ ഒറിജിനൽ രസീതി ഐഡി പ്രൂഫിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ദേവസ്വം ഓഫീസിൽ നേരിട്ടോ തപാൽ മുഖേന ലഭ്യമാക്കേണ്ടതാണ്. സംഖ്യ ചെക്കായി ബന്ധപ്പെട്ടവരുടെ പേരിൽ തപാൽ മുഖേന അയച്ചു തരുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here