കൊച്ചി: ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതും ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട തന്ത്രിയുടെ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് മാനിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് . അമ്പത് പേര്‍ക്ക് മാത്രം ഒരേ സമയം ക്ഷേത്രത്തില്‍ പ്രവേശനം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഭക്തരെ കൂടാതെ നൂറുകണക്കിന് പോലീസുകാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, ശബരിമലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആളുകള്‍ തുടങ്ങി എല്ലാവരെയും കണക്കിലെടുക്കണം.

ADVERTISEMENT

നീണ്ട യാത്രയില്‍ അയ്യപ്പന്മാര്‍ എവിടെയൊക്കെ ഇറങ്ങിയെന്നോ വിശ്രമിച്ചെന്നോ കണ്ടെത്താന്‍ കൂടി കഴിയാത്ത സ്ഥിതി വലിയ ആപത്ത് വിളിച്ചു വരുത്തും. പമ്പ മുതലുള്ള പൊതു ശൗചാലയങ്ങള്‍ എത്രമാത്രം സാനിറ്റൈസ് ചെയ്യാന്‍ സാധിക്കും എന്നും ചിന്തിക്കണം. ഭണ്ഡാരം മാത്രം ലക്ഷ്യം വച്ചുള്ള ഈ ആപത്ക്കരമായ നീക്കത്തില്‍ നിന്നും ബോര്‍ഡ് പിന്തിരിയണമെന്ന് വിഎച്പി സംസ്ഥാന ജോ.സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ ,സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

മാസപൂജകള്‍ക്കായി ക്ഷേത്രം തുറക്കാനും ഉത്സവം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആണ് തന്ത്രി ദേവസ്വംബോര്‍ഡിന് കത്ത് നല്‍കിയത് .രോഗവ്യാപന സാഹചര്യത്തില്‍ ക്ഷേത്രം തുറക്കരുതെന്നാണ് കത്തിലൂടെ തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തന്ത്രിയുടെ കത്ത് ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം മന്ത്രിയും ദേവസ്വംബോര്‍ഡ് പ്രസിഡണ്ടും അറിയിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here