ഗുരുവായൂർ നഗരസഭയിലെ വന്നേരി കിണർ പുതുക്കി പണിയുന്നു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങപ്പുറം വന്നേരി കിണർ പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന പുരാതനമായ ഒരു കിണറാണ്.ഈ കിണറിൻ്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ കഴിയാത്ത അത്രയും പഴയതാണ്. ഇപ്പോഴും ധാരാളം ജനങ്ങൾ ആശ്രയിക്കുന്ന പൊതു സമൂഹത്തിന് ഒരേ പോലെ ആവശ്യമുള്ളതും, ഉപകാരപ്രദവുമായ വന്നേരി കിണർ കാര്യക്ഷമമായി വൃത്തിയാക്കി ഉപയോഗിക്കുകയാണെങ്കിൽ ജലക്ഷാമം നേരിടുന്ന കാലത്തും അല്ലാത്തപ്പോഴും ഇരിങ്ങപ്പുറത്തുകാർക്ക് വളരെ ഉപകാരപ്രദമാണ്.
അല്ലെങ്കിലും, പൊതുകിണറുകളും, പൊതുജലാശയങ്ങളും, ജലസ്രോതസുകളും സംരക്ഷിക്കേണ്ടത് പരിസ്ഥിതിയുടെ ഭാഗമാണല്ലോ!.

ദാഹശമനത്തിനായ്
കേഴും
വഴിവക്കിൽ എന്നും
പൂക്കൈത യും പിന്നെ പൂത്തുമ്പി യും ‘

ദാഹം തീർക്കാൻ നമുക്ക് കിണറുകൾ ഉണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നഷ്ടപ്പെട്ട നന്മകളുടെ ഗത കാല സ്മരണയായ് അത് മാറി, ഇന്ന് കുടി വെള്ളം വിപണി മൂല്യത്തിൽ അധിഷ്ടിതം ആണ്. പൊതുവായതെല്ലാം തിരിച്ചു പിടിക്കേണ്ട അനിവാര്യത ഉള്ള ഈ കാലത്ത് നമ്മൾ ആരംഭിക്കുകയാണ് ഈ പൊതു കിണറിന്റെ പുനർ നിർമ്മിതി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here