ഗുരുവായുർ ക്ഷേത്രം മേൽശാന്തി ; ഇൻറർവ്യൂ ജൂൺ 15ന് , നറുക്കെടുപ്പ് ജൂൺ 16ന്

ഗുരുവായുർ: ഗുരുവായുർ ക്ഷേത്രത്തിൽ 2020 ജൂലായ് 1 മുതൽ മേൽശാന്തിയായി നിയമിക്കപ്പെടുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകരെ 15-6-2020 ന് ദേവസ്വം ഓഫീസിൽ വെച്ച് അഭിമുഖത്തിന് ക്ഷണിച്ചുള്ള അറിയിപ്പ് യോഗ്യരായ എല്ലാ അപേക്ഷകർക്കും തപാൽ മാർഗ്ഗം അയച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിറും ചെയർമാൻ കെ.ബി. മോഹൻദാസും പറഞ്ഞു. മേൽശാന്തി അഭിമുഖം 15-6-2020 ന് രാവിലെ 9ന് ആരംഭിയ്ക്കും. ആകെ അപേക്ഷ സമർപ്പിച്ച 59 അപേക്ഷകളിൽ തന്ത്രി അയോഗ്യരാണെന്ന് കണ്ടെത്തിയ 3 അപേക്ഷകൾ നിരസിച്ചു, ശേഷം 56 അപക്ഷകർക്കാണ് അഭിമുഖത്തിന് ഹാജരാകാൻ കത്തയച്ചിട്ടുണ്ട്.

കോവിഡ് – 19 പ്രതിരോധത്തിനുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷകർ കൂട്ടം കൂടാത്ത തരത്തിൽ 5 അപേക്ഷകർക്ക് അര മണിക്കൂർ വീതമുള്ള വ്യത്യസ്ത സമയങ്ങളിൽ അഭിമുഖത്തിന് ഹാജരാകാനാണ് അപേക്ഷകരോട് നിർദ്ദേശിച്ചിട്ടുള്ളത്. ദേവസ്വം ഭരണ സമിതിമുമ്പാകെയാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ക്ഷേത്രം തന്ത്രിയാണ് അഭിമുഖം നടത്തുക. അഭിമുഖത്തിൽ യോഗ്യരാണെന്ന് കണ്ടെത്തുന്ന അപേക്ഷകരുടെ പേരുകൾ വെള്ളികുടത്തിൽ നിക്ഷേപിച്ച് 16-6-2020ന് ഉച്ചപൂജയക്കുശേഷം ഗുരുവായൂരപ്പസന്നിധിയിൽവെച്ച് നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്ന ആളെ മേൽശാന്തിയായി നിയമിക്കും.

1-7-2020 മുതൽക്കാണ് പുതിയ മേൽശാന്തിയുടെ നിയമനം. 1-4-2020 മുതൽ ആറുമാസത്തേയ്ക്ക് നിയമിക്കുന്നതിനാണ് അപക്ഷ ക്ഷണിച്ചിരുന്നത്. കൊറോണ രോഗ സാഹചര്യത്തിൽ മാർച്ചിൽ ഇൻറർവ്യൂ നടത്താൻ കഴിയാതിരുന്നതിനാൽ ഇപ്പോൾ മേൽശാന്തി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പാരമ്പര്യ പ്രവർത്തിക്കാരായ ഓതിക്കന്മാരാണ് കീഴ് വഴക്കപ്രകാരം മേൽശാന്തിയുടെ പ്രവർത്തികൾ ഇപ്പോൾ നിർവ്വഹിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ചുമതല ഏൽക്കുന്നതിന് മുമ്പ് 12 ദി വസം ക്ഷേത്രത്തിൽ ഭജനമിരിക്കണം. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി പുറപ്പെടാശാന്തിയാണ്.

guest
0 Comments
Inline Feedbacks
View all comments