കോവിഡിൻ്റെ മറവിൽ KSEB യുടെ പകൽകൊള്ള; ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഫ്യൂസൂരി പ്രതിഷേധിച്ചു.

ഗുരുവായൂർ: കോവിഡിന്റെ മറവിൽ പാവപ്പെട്ട ജനങ്ങളെ പോലും കൊള്ളയടിക്കുന്ന വൈദ്യൂതി വകുപ്പിന്റെ നെറികേടിനെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്യൂസൂരി പ്രതിഷേധസമരം നടത്തി. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീ സി എസ് സൂരജ് അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് OKR മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ പി ഉദയൻ , യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ ഷൈമൽ, നഗരസഭ കൗൺസിലർ സി അനിൽകുമാർ, മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീമതി മേഴ്സിജോയ്, ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി ശ്രീ ജോയ് എന്നിവർ പങ്കെടുത്തു കൊണ്ട് പ്രസംഗിച്ചു.

guest
0 Comments
Inline Feedbacks
View all comments