ഗുരുവായൂര്‍: ഗുരുവായൂര്‍ ദര്‍ശനത്തില്‍ ഇന്നലെ ഭക്തര്‍ തീരെ കുറവായിരുന്നു . ഓണ്‍ലൈനിലൂടെ 284 പേര്‍ ബുക്ക് ചെയ്തിരുന്നെങ്കിലും എത്തിയത് വെറും 88 പേരാണ് . രാവിലെ 9.20-മുതല്‍ 12.30- വരെയാണ് ദര്‍ശനത്തിന് അനുമതി കൊടുത്തിരുന്നത് . 600 പേര്‍ക്ക് വരെ ഒരു ദിവസം ദര്‍ശനം നടത്താന്‍ അനുവദിക്കും എന്ന് ദേവസ്വം അറിയിച്ചിരുന്നു .എന്നാല്‍ ബുക്ക് ചെയ്ത് ടോക്കണ്‍ ലഭിച്ചവര്‍ പോലും ദര്‍ശനത്തിന് മടിച്ചു നിന്നു .കോവി ഡിന്റെ സമൂഹ വ്യാപനം നടക്കുന്നതിനാല്‍ റിസ്ക്‌ എടുക്കാന്‍ ഭക്തര്‍ തയ്യാറായില്ല .ദര്‍ശനത്തിന് വന്നവര്‍ക്ക് ആദ്യം കയ്യില്‍ സാനിട്ടൈസര്‍ നല്‍കി പിന്നീട് രജിസ്ട്രേഷന്‍ നടത്തി അതിന് ശേഷം കൈ സോപ്പിട്ട് കഴുകിച്ചു .തുടര്‍ന്ന്‍ തെര്‍മല്‍ സ്ക്രീനിംഗ് പൂര്‍ത്തിയാക്കിയാണ് ക്ഷേത്രത്തിലേക്ക് കയറ്റിയത് .

കിഴക്കേനടപ്പുരയിൽ 1.75 മീറ്റർ അകലത്തിൽ ആളുകൾക്ക് നിൽക്കാൻ  മഞ്ഞ വൃത്തങ്ങൾ വരച്ചിരുന്നു. ആദ്യബാച്ചിൽ  13 പേർ. ക്യൂ കോംപ്ലക്സിന് സമീപം സാനിറ്റൈസർ നൽകി.പരിശോധനകൾക്ക് ശേഷം ക്യൂ കോംപ്ലക്സ് കടന്ന് കിഴക്കേഗോപുരത്തിലൂടെ വാതിൽമാടത്തിന് മുന്നിലേക്ക്. നാലമ്പലത്തിലേക്ക് പ്രവേശനമില്ലായിരുന്നു. ക്ഷേത്ര ദർശനത്തിന് നിയന്ത്രണങ്ങൾ കർശനം. ഓരോ ബാച്ചിനെയും കടത്തി വിട്ടതിന് ശേഷം വഴികൾ അണുവിമുക്തമാക്കി. സുരക്ഷാക്രമീകരണങ്ങൾക്ക്  ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഭരണസമിതിയംഗം എ.വി.പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ഡിഐജി എസ്.സുരേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി ആർ.ആദിത്യ, എസിപി ബിജുഭാസ്കർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ സി.ശങ്കർ, മാനേജർ പി.മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികളുടെ ചോറൂണ്‍ തുലാഭാരം എന്നീ വഴിപാടുകള്‍ നടത്താന്‍ കൂടിയാണ് പുറത്ത് നിന്നുള്ള ആളുകള്‍ കുടുംബ സമേതം എത്താറ് .കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനം ഇല്ല എന്ന്‍ വന്നതോടെ ഈ വിഭാഗക്കാര്‍ മാറി നിന്നു .സ്ഥിരക്കാരായ നാട്ടുകാര്‍ക്കും ഓണ്‍ ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയപ്പോള്‍ അവരും ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല .ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് തീര്‍ത്ഥമൊ ചന്ദനമോ പ്രസാദമോ ലഭിക്കുന്നുമില്ല . ഇതോടെ ദര്‍ശനത്തിന് ആളില്ലാത്ത അവസ്ഥയായി ക്ഷേത്രത്തില്‍ . ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് ഭക്തര്‍ മുഖം തിരിച്ചതോടെ ക്ഷേത്ര നടയിലെ വ്യാപാരികള്‍ ആണ് പ്രതിസന്ധിയില്‍ ആയത്. ക്ഷേത്രത്തിലേക്ക് ഭക്തര്‍ എത്തി തുടങ്ങിയാല്‍ വീണ്ടും ജീവിതം കരുപിടിപ്പിക്കാമെന്ന് കരുതിയതായിരുന്നു അവര്‍ . ആ പ്രതീക്ഷയും പാളി.

ക്ഷേത്രത്തിൽ ഇന്നു ദർശനം നടത്താൻ  ഓൺലൈനിൽ ബുക്ക് ചെയ്ത 224 പേർക്ക് ദേവസ്വം ടോക്കൺ നൽകി. ഇന്ന് 20 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.

10.06.2020 Darshan Final report : – Total Registrations: 222
Eligible Token issued : 128
No. of persons: 224

സോപാനപ്പടികൾ തൊട്ടു വണങ്ങാൻ കഴിഞ്ഞില്ലെങ്കിലും കണ്ണനെ നന്നായി തൊഴാൻ കഴിഞ്ഞതിന്റെ നിർവൃതിയിലായിരുന്നു ഭക്തർ….

ഓൺലൈൻ വഴി ബുക്ക് ചെയ്ത് തൊഴാൻ വന്നവരെല്ലാം മടങ്ങിയത് സംതൃപ്തിയോടെ. കാരണം 20-25 സെക്കൻഡ്‌ സമയത്തോളം അവർക്ക് തൊഴാനായി.  80 ദിവസത്തിനുശേഷം ഗുരുവായൂരപ്പനെ നേരിട്ടുവന്ന് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയെന്നായിരുന്നു തൃശ്ശൂരിൽനിന്ന്‌ വന്ന സദാനന്ദൻ നമ്പൂതിരിയുടെ പ്രതികരണം. ഓൺലൈനിലൂടെ ബുക്ക് ചെയ്ത് ആദ്യം ദർശനം ലഭിച്ച ഭക്തനാണ് ഇദ്ദേഹം. കഴിഞ്ഞ 25 വർഷമായി എല്ലാ വ്യാഴാഴ്ചകളിലും ഗുരുവായൂരിൽ വരും. ഇത്രയും നാൾ ക്ഷേത്രം അടച്ചിട്ടപ്പോൾ, ഓരോ ദിവസവും വഴിപാടുപണം എടുത്തുവയ്ക്കും. എല്ലാം സ്വരൂക്കൂട്ടിവെച്ച് ചൊവ്വാഴ്ച ഭഗവാന് സമർപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ആശയും കൂടെയുണ്ടായിരുന്നു.

ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ രാവിലെ 9.30 വരെയും വൈകീട്ട് നട തുറന്നാൽ അടയ്ക്കുന്നതുവരെ തൊഴാനുള്ള സൗകര്യമുണ്ട്. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനമുള്ളൂ. തെക്കേ നടയിലൂടേയും പടിഞ്ഞാറെ നടയിലൂടേയും അനുവദിക്കില്ല. ദർശനവും കല്യാണവും നിയന്ത്രിക്കാൻ കിഴക്കേ നട സത്രം ഗേറ്റു മുതൽ ക്ഷേത്രം വരെ 30-ഓളം പോലീസുകാരെ നിയോഗിച്ചു. വെർച്വൽ ക്യൂ ബുക്കിങ്ങിന് ടാറ്റ കൺസൽറ്റിങ് സർവീസിന്റെ (ടിസിഎസ്) സോഫ്റ്റ്‍വേർ 14ന് തയാറാകും. ഇതോടെ ദർശനസമയവും തീയതിയും ഉടൻ ലഭിക്കും….

എ.സി.പി. ടി.ബിജുഭാസ്‌കർ, സി.ഐ. മാരായ അനന്തകൃഷ്ണൻ, സേതു എന്നിവർക്കാണ് സുരക്ഷാ മേൽനോട്ടം. ചീഫ് സെക്യൂരിറ്റി ഓഫീസർ ഹരിദാസിന്റെ നേതൃത്വത്തിൽ ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമുണ്ട്. ക്ഷേത്രകാര്യങ്ങളിലെ മേൽനോട്ടം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സി. ശങ്കർ, മാനേജർ കെ. മനോജ് എന്നിവർക്കാണ്.

Was this page useful?

Click on a star to rate it!

Average rating 0 / 5. Votes: 0

No votes so far! Be the first to rate this post.

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

LEAVE A REPLY

Please enter your comment!
Please enter your name here