ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഞാന്‍ ദേ വൈറല്‍ സോഷ്യല്‍ മീഡിയയുടെ സ്വന്തം ‘ഐശ്വര്യ റായ്’ അമൃത സജുവിന് ചിലത് പറയാനുണ്ട്ഐശ്വര്യറായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു ഭാഗം അഭിനയിച്ച് അമൃത സാധാരണ ചെയ്യാറുള്ളത് പോലെ ടിക് ടോകില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ പിന്നീട് അമൃത പ്രതീക്ഷിക്കുക പോലും ചെയ്യാത്ത രീതിയിലാണ് വീഡിയോ വൈറലായത്. ദേശീയ മാധ്യമങ്ങളില്‍ വരെ ഈ തൊടുപുഴക്കാരി നിറഞ്ഞു നിന്നു.

ADVERTISEMENT

ഒറ്റ ദിവസം കൊണ്ട് വൈറല്‍

ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ ദേ കിടക്കുന്നു ഞാന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍. അതിന് ശേഷം പിന്നെ നല്ല തിരക്കാണ്. ഇതിലും ഭേദം ടിക് ടോക് ചെയ്ത് വീട്ടില്‍ വെറുതെ ഇരിക്കുന്നതായിരുന്നു എന്നൊക്കെ തോന്നും ഇടയ്ക്ക്. സ്വകാര്യത നഷ്ടപ്പെടുന്നതില്‍ എനിക്ക് നല്ല വിഷമമുണ്ട്. മുന്‍പ് ഒരു കംഫേര്‍ട്ട് സോണില്‍ നിന്നാണ് വീഡിയോ ചെയ്തിരുന്നത്. വളരെ കുറച്ചു പേരെ കാണൂ. എന്നാല്‍ ഇപ്പോള്‍ ഒരുപാട് പേര്‍ വീഡിയോ കാണുന്നുണ്ട്. അതോടൊപ്പം വിമര്‍ശകരും ഉണ്ടായിട്ടുണ്ട്.

വൈറലായതിന് ശേഷമാണ് നെഗറ്റീവ് കമന്റ്‌സ് കൂടുതല്‍ വരുന്നത്. ആ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ ആ ഒരു ടിക് ടോക് വീഡിയോയില്‍ മാത്രമാണ് ഐശ്വര്യ റായിയെ പോലെ ഇരിക്കുന്നത്. പക്ഷെ ചിലരുടെ എല്ലാം വിചാരം ഞാന്‍ മൊത്തത്തില്‍ ഐശ്വര്യ റായിയെ പോലെ ഉണ്ടെന്നാണ്. എന്നെ ഐശ്വര്യ റായിയായി അംഗീകരിക്കണം എന്നൊന്നും എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടും ഇല്ല. ചിലര്‍ക്ക് അങ്ങനെ തോന്നാം, ചിലര്‍ക്ക് തോന്നാതിരിക്കാം. പക്ഷെ കമന്റ്‌സ് ഇടുമ്പോള്‍ നല്ല ഭാഷയില്‍ ഇട്ടിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. ചിലതൊക്കെ കാണുമ്പോള്‍ നല്ല വിഷമം തോന്നും. ഇപ്പോ ഇന്റെര്‍വ്യൂവിനും മറ്റുമായി ഒരുപാട് പേര്‍ വീട്ടിലേക്കു വരുന്നുണ്ട്. കോവിഡ് കാലമായതിനാല്‍ തന്നെ അതില്‍ ചെറിയൊരു പേടിയും ഉണ്ട്. അവര്‍ എവിടെയെല്ലാം യാത്ര ചെയ്താ വരുന്നത് എന്നൊന്നും നമുക്ക് അറിയില്ലല്ലോ.

ഐശ്വര്യയുടെ വീഡിയോ

കൊറോണയ്ക്ക് പിന്നാലെ ലോക്ക്ഡൗൺ ആരംഭിച്ചതോടെയാണ് ഇടയ്ക്കിടയ്ക്ക് ടിക് ടോക് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുന്‍പ് അത്ര ആക്ടീവ് ആയിരുന്നില്ല എന്നു വേണമെങ്കില്‍ പറയാം. ലോക് ഡൗണാണ് ഇതിനെല്ലാം കാരണം. വെറുതെ വീട്ടിലിരുന്നപ്പോള്‍ തോന്നിയതോരോന്ന് ചെയ്‌തെന്ന് മാത്രം.

ഇപ്പോള്‍ എല്ലാവര്‍ക്കും ഞാന്‍ ഐശ്വര്യ റായിയുടെ വീഡിയോ തന്നെ ടിക് ടോക് ചെയ്ത് ഇടുന്നത് കണ്ടാല്‍ മതി. പക്ഷെ എനിക്ക് ഐശ്വര്യ റായിയുടെ എല്ലാ ഗെറ്റപ്പും ചെയ്യാന്‍ പറ്റില്ലല്ലോ. ഞാന്‍ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍, ഇരുവര്‍ ഈ രണ്ട് സിനിമയിലെ ഭാഗങ്ങള്‍ മാത്രമെ ഇതുവരെ വീഡിയോ ചെയ്തിട്ടുള്ളൂ. ഞാന്‍ ആ സിനിമയുടെ ഒരു ഗെറ്റപ്പില്‍ ചെയ്തതും അല്ല. വീഡിയോ എടുത്തതിന് ശേഷമാണ് അനിയത്തി പറയുന്നത് ഐശ്വര്യ റായിയുടെ കട്ട് ഉണ്ടെന്ന്. ഇപ്പൊ ഐശ്വര്യയുടെ മാത്രം ചെയ്താല്‍ മതി എന്നൊക്കെ പറയുമ്പോള്‍ ഒരു വിഷമമുണ്ട്. കാരണം എന്റെ വ്യക്തിത്വം ആണല്ലോ അവിടെ നഷ്ടമാകുന്നത്.

സൈബര്‍ ബുള്ളിയിങ്

ആരെങ്കിലും വൈറലായാല്‍ അവര്‍ക്ക് നേരെ നെഗറ്റീവ് കമന്റ്‌സുവരുന്നത് ഇപ്പോള്‍ വളരെ സാധാരണമാണ്. അതുകൊണ്ട് തന്നെ എനിക്കും ആ പേടി ഉണ്ട്. എന്താമെന്നു വെച്ചാല്‍ എനിക്ക് ഒരു പരിധി കഴിഞ്ഞാല്‍ അത് ചിലപ്പോള്‍ സഹക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇപ്പോള്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ വീഡിയോ തന്നെ എടുക്കുക. എന്തൊരു നെഗറ്റീവ് കമന്റ്‌സാണ് ആ കുട്ടിക്കു നേരെ വരുന്നത്. ആ കുട്ടി നല്ല സ്‌ട്രോങായി അത് നേരിടുന്നുമുണ്ട്. പക്ഷെ എനിക്കൊന്നും അതിനാകില്ല. ഓരോരുത്തര്‍ക്കും അഭിപ്രായങ്ങളുണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയാമല്ലോ. അല്ലാതെ മോശമായി കമന്റ് ചെയ്യുന്നതിനോട് എനിക്ക് യോജിക്കാന്‍ പറ്റില്ല. അത് സൈബര്‍ കുറ്റ കൃത്യമാണല്ലോ.

സിനിമയില്‍

പിക്കാസോ എന്ന ഒരു സിനിമ ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കസിന്‍ സിദ്ധാര്‍ത്ഥാണ് അതിലെ നായകന്‍. അത് റിലീസിന് ഒരുങ്ങി നില്‍ക്കുകയായിരുന്നു അപ്പോഴാണ് കൊറോണ വന്നത്. അതുകൊണ്ട് അത് മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ വൈറലായതിന് ശേഷം ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. എന്നാല്‍ ശരിക്കുള്ളതാണൊ എന്നൊന്നും അറിയാത്തത് കൊണ്ട് തല്‍ക്കാലം ഞാന്‍ മറുപടിയൊന്നും കൊടുത്തിട്ടില്ല. എനിക്ക് സിനിമയോട് താല്‍പര്യമുണ്ട്. പക്ഷെ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രമെങ്കിലും ലഭിച്ചാല്‍ അതില്‍ ഞാന്‍ സംതൃപ്തയായിരിക്കും.

വീട്ടില്‍ നിന്ന് എല്ലാകാര്യങ്ങള്‍ക്കും നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നത്. അത് ടിക് ടോക്കായാലും, സിനിമയായാലും അവര്‍ക്ക് സന്തോഷം മാത്രം. സിനിമയില്‍ നസ്രിയയുടെ അഭിനയം എനിക്ക് നല്ല ഇഷ്ടമാണ്. അതുപോലെ തന്നെ വലിയൊരു ലാലേട്ടന്‍ ഫാനുമാണ്. ബിസിഎ പഠനം കഴിഞ്ഞിരിക്കുന്ന അമൃതയ്ക്ക് പോസ്റ്റ് ഗ്രാജുവേഷന് പോകണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. തൊടുപുഴ കോലാന്നിയിലാണ് അമൃതയുടെ വീട്. അച്ഛന്‍ സജു. അമ്മ മായ. അനിയത്തി അപര്‍ണ്ണ.

കടപ്പാട്: ഹരിത മാനവ്

COMMENT ON NEWS

Please enter your comment!
Please enter your name here