ഗുരുവായൂർ: ശബരിമല ക്ഷേത്രമടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ചു, ബന്ധപ്പെട്ട ക്ഷേത്രം ഭാരവാഹികൾ ഹിന്ദുസംഘടനകൾ, ആചാര്യന്മാർ എന്നിവരോട് കൂടിയാലോചിക്കാതെ കഴിഞ്ഞ ദിവസം കേരളസർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശ്യത്തോടെയാണെന്നു സംശയിക്കുന്നതായി വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളുടെയും, ആചാര്യന്മാരുടെയും, വീഡിയോ കോണ്ഫറൻസ് മുഖേന, ഇന്ന് കൂടിയ യോഗം വിലയിരുത്തുകയുണ്ടായി.
 
ക്ഷേത്രങ്ങളിൽ ദർശന നിരോധനം/ നിയന്ത്രണം മൂലം കഴിഞ്ഞ  3 മാസമായി   ക്ഷേത്രവുമായി ബന്ധപ്പെട്ടവർ സാമ്പത്തിക പരാധീനതയിലാണെങ്കിലും, കോവിഡ്  രോഗികളുടെ സംഖ്യ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്തു ക്ഷേത്രങ്ങൾ തുറക്കുന്നത്, രോഗ വ്യാപനം കൂടുതൽ വേഗതയിലാകുവാൻ കാരണമായേക്കും.

ADVERTISEMENT

മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി, ശബരിമലയിൽ രോഗ വ്യാപനത്തിനു സാധ്യത കൂടുതലാണ്.

 1. അകലം പാലിച്ചുകൊണ്ട്  ഭക്തർക്ക്‌ പരസ്പര സ്പർശമില്ലാതെ പതിനെട്ടാം പടി കയറി ദർശനം നടത്തുക പ്രായോഗികമല്ല.
 2. ശബരിമല തീർഥാടനത്തിന്റെ  പ്രത്യേകതയായ പമ്പാസ്നാനവും രോഗ വ്യാപന സാധ്യത കൂട്ടുന്നതാണ്. പമ്പാ ത്രിവേണിയിൽ കുളിക്കാനനുവദിച്ചില്ലെങ്കിലും ഭക്തന്മാർ പെരുനാട്, വടശ്ശേരിക്കര, നാറാണംതോട് മുതലായ സ്ഥലങ്ങളിൽ കൂട്ടത്തോടെ കുളിക്കുന്നത് തടയുക പ്രയാസമുള്ള കാര്യമാണ്.
 3. മറ്റു സംസ്ഥാനങ്ങളിലെ, പ്രതേകിച്ചു റെഡ് സോണിൽ നിന്നു വരുന്നവർ, രോഗമില്ലെന്ന സർട്ടിഫിക്കറ്റ് കാണിച്ച് പാസ്സ് നേടിയാണ് വരുന്നതെങ്കിലും, വരുന്ന വഴിയിൽ പല സ്ഥലങ്ങളിലും വിശ്രമിക്കുകയും, ഭക്ഷണം കഴിക്കുകയും, മലമൂത്ര വിസർജനം, കുളി മുതലായ പ്രാഥമിക കൃത്യങ്ങൾ ചെയ്‌തും വരുന്നവരായിരിക്കും. ആയതിനാൽ, പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കർണാടകം, തമിഴ്നാട് മുതലായ ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവരുടെ കാര്യത്തിൽ, പ്രവചിക്കാൻ കഴിയാത്തവിധം രോഗ വ്യാപനത്തിനു സാധ്യത വളരെ കൂടുതലാണ്‌.

എത്ര മുൻകരുതൽ എടുത്താണെങ്കിലും, കോവിഡ് രോഗവ്യാപനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ സമയത്തു ശബരിമലയിൽ ദര്ശനമനുവദിച്ചാൽ കൂടതൽ ദോഷകരമാകാനിടയുണ്ട്.
മാത്രമല്ല, ശബരിമലവഴി രോഗവ്യാപനമുണ്ടായാൽ അതു ക്ഷേത്രങ്ങൾ ക്കെതിരെ ഒരു ആയുധമാക്കുവാനും, നിയമവിധേയമായിത്തന്നെ ക്ഷേത്രങ്ങൾ അടച്ചുപൂട്ടുവാനും, ഹിന്ദുക്കളെ അടച്ചാക്ഷേപിക്കാനുമുള്ള ഒരു ഗൂഢതന്ത്രം ഇതിൽ കാണുന്നു.

കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം കൂടുതൽ തീവ്രമാകുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനുളള കേരള സർക്കാരിന്റെ തീരുമാനം തികച്ചും നിരുത്തരവാദപരമാണ്.

ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന വ്യത്യസ്തമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് വിട്ടത്. പക്ഷേ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന രോഗവ്യാപനം കണക്കിലെടുക്കാതെയും ഹൈന്ദവ ആചാര്യന്മാരുമായി ആലോചിക്കാതെയും ഡോക്ടർമാരുടെ ഉപദേശങ്ങൾക്ക് വിരുദ്ധമായും കേന്ദ്ര നിർദ്ദേശം ഒരവസരമായി കണ്ട് കേരള സർക്കാരും അവർക്ക് ഒത്താശ ചെയ്തു കൊണ്ടുമാണ് ദേവസ്വം ബോർഡുകളും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.

കേരളത്തിലെ ശ്രീ പിണറായി വിജയന്റെ സർക്കാരിനും ദേവസ്വം ബോർഡുകൾക്കും ക്ഷേത്ര കാര്യങ്ങളിൽ എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് നമ്മളെല്ലാം പലപ്പോഴായി കണ്ടിട്ടുള്ളതാണ്. ലോക്ഡൗൺ സമയത്ത് ക്ഷേത്രങ്ങളിലെ സ്വർണ്ണവും ഓട്ട് വിളക്കുകളും പാത്രങ്ങളും എല്ലാം വിൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിന്റെയും അത് തിരുത്തി തടിതപ്പിയ പത്രക്കുറിപ്പിന്റെയും കടലാസിലെ മഷി ഉണങ്ങിയിട്ടില്ല. അപ്പോഴാണ് കാണിക്കവഞ്ചിയിൽ കണ്ണുനട്ടുകൊണ്ടുള്ള അടുത്ത നടപടി. ഇത്തരത്തിൽ അവിശ്വാസികൾ ഒരുക്കുന്ന ചതിക്കുഴിയിൽ വീഴാതെ ഭക്തജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ശബരിമല ക്ഷേത്രത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വളരെ ദൂരം സഞ്ചരിച്ചെത്തുന്ന ഭക്തജനങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ വേണ്ട സൗകര്യങ്ങൾ ശബരിമലയിലോ പമ്പയിലോ ഒരുക്കാൻ സാധിക്കില്ല എന്ന വസ്തുതയും കണക്കിലെടുക്കണം. രോഗവ്യാപനം തടയാനായി പമ്പാ സ്നാനം തുടങ്ങി സന്നിധാനത്ത് പരമ്പരാഗതമായി നടത്താറുള്ള അനുഷ്ഠാനങ്ങൾക്കും വഴിപാടുകൾക്കും പ്രസാദ വിതരണത്തിനും ഏർപ്പെടുത്തുന്ന വിലക്കുകൾ മൂലം ശബരിമല തീർത്ഥാടനം വിധിപ്രകാരം നടത്താൻ സാധ്യമല്ല. കൂടാതെ ദീർഘദൂരമുള്ള യാത്രാമദ്ധ്യേ പൊതു ഇടങ്ങളിലുള്ള പല സൗകര്യങ്ങളും ഉപയോഗിക്കേണ്ടി വരുന്നതു കൊണ്ടും, തുറന്നിരിക്കുന്ന മറ്റു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതുകൊണ്ടും, പരിശോധനയിൽ രോഗ ലക്ഷണമില്ലാത്ത രോഗവാഹകർ ഉണ്ടാകുമെന്നുള്ള ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പും പരിഗണിക്കുമ്പോൾ ശബരിമല തീർത്ഥാടനം മൂലം രോഗവ്യാപനത്തിന് സാധ്യതയേറും എന്നതും ചിന്തിക്കേണ്ട വിഷയമാണ്.

ശാസ്ത്രീയമായ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയും സാമൂഹ്യ പ്രതിബദ്ധതയും സമൂഹ നന്മയും ഭക്തജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കുന്നതിന് ഇപ്പോൾ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം ദേവസ്വം ബോർഡുകൾ ഉൾപ്പടെയുളള ക്ഷേത്ര ഭരണാധിപന്മാർ കൈക്കൊള്ളുന്നതാകും കൂടുതൽ ഉചിതം. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത്
ക്ഷേത്രങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിധിപ്രകാരമുള്ള പൂജകൾ മുടങ്ങാതെ ഈശ്വര ചൈതന്യം നിലനിർത്തുന്നതിനും ഈ ദുർഘട സാഹചര്യത്തിലും അർപ്പണ മനോഭാവത്തോടെ ഈശ്വര സേവ ചെയ്യുന്ന ശാന്തിക്കാർക്കും മറ്റ് ക്ഷേത്ര ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുത്തും ഭക്ത ജനങ്ങളുടെയും പൂർണ്ണമായ സഹകരണം ഉണ്ടാകണം. അത് ക്ഷേത്ര ദർശനം പോലെ ദേവപ്രീതിക്ക് ഉത്തമവും നമ്മുടെ ധർമ്മവുമാണ്. കൂടാതെ കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മൾ ഏർപ്പെട്ടിരിക്കുന്ന ക്ഷേമ പ്രവർത്തനങ്ങളും സ്വന്തം വീടുകളിൽ നിത്യവും നടത്തുന്ന നാമജപവും മറ്റ് ആരാധനാ ക്രമങ്ങളും തുടർന്നു കൊണ്ട് പോകുകയും ചെയ്യാം.

കോവിഡ് രോഗവ്യാപനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിലെയും, മറ്റു സംസ്ഥാനങ്ങളിലെയും പ്രധാന ക്ഷേത്രങ്ങളെല്ലാം ജൂണ് 30 വരെ അടച്ചിട്ടുകൊണ്ടു തൽസ്ഥിതി തുടരുവാൻ അതതു ക്ഷേത്ര ഭാരവാഹികൾ തീരുമാനമെടുത്തിരിക്കുകയാണ്.
ശാസ്ത്രീയമായ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയും സാമൂഹ്യ പ്രതിബദ്ധതയും സമൂഹ നന്മയും ഭക്തജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കുന്നതിന് ഇപ്പോൾ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം ദേവസ്വം ബോർഡുകൾ ഉൾപ്പടെയുളള ക്ഷേത്ര ഭരണാധിപന്മാർ കൈക്കൊള്ളുന്നതാകും കൂടുതൽ ഉചിതം.

കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതുവരെ, ഇന്നത്തെ സാഹചര്യത്തിൽ, ജൂണ് 30 വരെയെങ്കിലും ശബരിമലയിലും മറ്റെല്ലാ ക്ഷേത്രങ്ങളിലും പൊതു ദർശനം നിരോധിച്ചു കൊണ്ടു തൽസ്ഥിതി തുടരുവാനുള്ള ഉത്തരവ് പുറപ്പെടുവിക്കുവാൻ താഴെ ഒപ്പിട്ടിട്ടുള്ള ഹൈന്ദവ സംഘടനകളും ആചാര്യന്മാരും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും, കേരള സർക്കാരിനോടും ആവശ്യ പ്പെടുന്നു.
സ്വാമി ചിദാനന്ദപുരി,
(കൊളത്തൂർ അദ്വൈതാശ്രമം),
*സ്വാമി അയ്യപ്പദാസ്.
*പദ്മശ്രീ പി ആർ കൃഷ്ണ കുമാർ, AVP, കോയമ്പത്തൂർ.

 • ശ്രീ ടി ബി ശേഖർ,
  (ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ അധ്യക്ഷൻ )
  *ബ്രഹ്മശ്രീ അക്കീരമണ് കാളിദാസൻ ഭട്ടത്തിരിപ്പാട്.( ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അധ്യക്ഷൻ)
 • ശ്രീ. എസ്. ജെ. ആർ. കുമാർ ( ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ)
  *ശ്രീ. നാരായണ വർമ്മ
  (പന്തളം കൊട്ടാരം നിർവാഹക സമിതി).
  *ശ്രീ V. N. അനിൽകുമാർ,
  (വിളക്കിത്തല നായർ സഭ)
  *അഡ്വക്കേറ്റ്സതീഷ് T പത്മനാഭൻ
  (കേരള വിശ്വകർമ സഭ)
  *ശ്രീ N. K നീലകണ്ഠൻ മാസ്റ്റർ
  (K.P.M.S. മുൻ പ്രസിഡന്റ്)
  *ശ്രീമതി കെ.പി.ശശികല ടീച്ചർ (ഹിന്ദു ഐക്യവേദി)
  *ശ്രീ M. സത്യശീലൻ
  (അഖില കേരള ഹിന്ദു സാംബവർ മഹാസഭ)
  *ശ്രീ സുബ്രമണ്യൻ മൂസത്,
  (ആൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ)
  *ശ്രീ ബലരാമൻ ബി ആർ.
  (വിശ്വഹിന്ദു പരിഷത്)
  *പ്രൊഫ. കൃഷ്ണവർമ്മരാജ
  (കേരള ക്ഷേത്രസംരക്ഷണ സമിതി)
  *ശ്രീ K.V ശിവൻ,
  (അഖിലഭാരത വീരശൈവ മഹാസഭ)
  *ശ്രീ R. S. മണിയൻ
  (തമിഴ് വിശ്വകർമ്മ സമൂഹം)

COMMENT ON NEWS

Please enter your comment!
Please enter your name here