വടക്കേകാട്: വടക്കേകാട് പഞ്ചായത്ത് ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ചു. വടക്കേകാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.ആശുപത്രി ജീവനക്കാ‍രും ആരോഗ്യ പ്രവർത്തകരുമായ 30 പേരുടെ ശ്രവങ്ങൾ പരിശോധനക്ക് അയച്ചു. ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവർത്തകരും ക്വാറന്റയിൻ ആയത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്. ആശുപത്രി അടച്ച സാഹചര്യത്തിൽ മറ്റുസ്ഥലങ്ങളിൽ ജീവനക്കാരെ എത്തിച്ച് പ്രവർത്തനങ്ങൾ മുനോട്ട് കൊണ്ട് പോകാൻ ആലോചിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here