ആലുവ/ ഗുരുവായൂർ :- ലോക്ക് ഡൗണിന് ഇളവുകൾ നൽകി ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് തന്ത്രവിദ്യാപീഠം ഭാരവാഹികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതിനാൽ, ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്നാണ് അഭിപ്രായം.
വൈറസ് ബാധ ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ ഒത്തുചേരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നതിനാൽ കുറച്ചു ദിവസങ്ങൾകൂടി ക്ഷേത്ര ദർശനത്തിന്ന് നൽകി വരുന്ന നിയന്ത്രണം തുടരേണ്ടതാണെന്നും
ഇതിനായി സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നും തന്ത്ര വിദ്യാപീഠം ഭാരവാഹികളായ അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട്, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, എൻ.ബാലമുരളി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here