മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകം

തിരുവനന്തപുരം: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ജയമോഹന്‍ തമ്പിയെ മകന്‍ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. തലയിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് ജയമോഹന്‍ തമ്പിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം മണക്കാട് മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു മുകളിലെ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ ഇടപെട്ട് പരിശോധന നടത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പരിശോധനയില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് കണ്ടെത്തി.

വീട്ടില്‍ ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മകന്‍ അശ്വിന്‍ അബോധാവസ്ഥയിലായിരുന്നു. ഇതാണ് പൊലീസിന് സംഭവത്തില്‍ സംശയം തോന്നാന്‍ കാരണമായത്. ഇതേതുടര്‍ന്ന് ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിയത്. നാളെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് ഫോര്‍ട്ട് സിഐ അറിയിച്ചിട്ടുണ്ട്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *