തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം 15 നാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിട്ടായിരിക്കും വിവാഹം. വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയ മുഹമ്മദ് റിയാസ് കോഴിക്കോട് സ്വദേശിയാണ്. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ.

LEAVE A REPLY

Please enter your comment!
Please enter your name here