ഭക്തരെത്തി; കണ്ണനെ കാണാൻ, ഇമെയിലും ക്യൂ ആർ കോഡുമായി

ഗുരുവായൂർ: ഒരു പിടി അവിലുമായി ഗുരുവായൂരിലെത്തി കണ്ണനെ കണ്ടു പരിഭവങ്ങളും വേദനകളും പങ്കുവച്ചു മടങ്ങുന്ന ഭക്തർക്കിനി പഴയ കാലം ഓർമകൾ മാത്രമാകും. പുതിയ കാലത്ത് അവിലിനു പകരം ക്യുആർ കോഡും ഓണ്‍ലൈൻ ബക്കിംഗും വേണം കണ്ണനെ കാണാൻ. ഗുരുവായൂരപ്പനെ ഒരു നോക്കു കണ്ടു ദർശന സായൂജ്യം നേടാനായി ഗുരുവായൂരിൽ താമസമാക്കിയവർക്കിനി താൽകാലികമാണെങ്കിലും കടമ്പകളേറയാണ്. കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്കു ഗുരുവായൂരപ്പദർശനം സാധ്യമാകാത്ത സ്ഥിതിയിലായി കാര്യങ്ങൾ.

80 ദിവസത്തിനുശേഷം ഭക്തർക്കു ഇന്ന് മുതൽ ക്ഷേത്രത്തിൽ ദർശനത്തി. ഇന്നലെ വൈകിട്ട് ഏഴുവരെ 522 പേർ ബുക്കിംഗ് നടത്തിയിട്ടുണ്ട്. 177 പേർ ഓൺലൈനിൽ ബുക്ക് ചെയ്തതിൽ 88 പേർ മാത്രമാണ് ഇന്ന് ദർശനം നടത്തിയത്.. 600 പേരെയാണ് ഒരു ദിവസം ദർശനത്തിന് അനുവദിക്കുക. നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. കിഴക്കേ ഗോപുരം വഴി ചുറ്റമ്പലത്തിൽ കടന്ന് ജീവനക്കാരുടെ പ്രവേശന കവാടം വഴി ഭക്തർക്ക് കണ്ണന്‍റെ വാതിൽമാടത്തിന് മുന്നിൽ നിന്ന് ദർശനം നടത്താം. തുടർന്ന് അയ്യപ്പന്‍റെ ക്ഷേത്രം വഴി കടന്ന് പടിഞ്ഞാറെ നടവഴിയോ, ഭഗവതി ക്ഷേത്രത്തിന്‍റെ വാതിൽ വഴിയോ പുറത്തു കടക്കാം. ദേവസ്വത്തിന്‍റെ മെയിൽ വഴി ലഭിക്കുന്ന ക്യു ആർ കോഡും ദർശന ടോക്കന്‍റെ പ്രിന്‍ററും തിരിച്ചറിയൽ കാർഡുമായി അനുവദിക്കപ്പെട്ട സമയത്തിനു 20 മിനിറ്റ് മുൻപ് ക്യു കോംപ്ലക്സിൽ എത്തണം. രാവിലെ 9.30 മുതൽ 1.30 വരെയാണ് ദർശനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള സംവിധാനം 13 വരെയാണ്. 14 മുതൽ ദേവസ്വം പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

ക​ണ്ണ​നെ കാ​ണു​ന്ന​തി​നു വേ​ണ്ടി മാ​ത്രം ഗു​രു​വാ​യൂ​രി​ൽ താ​മ​സി​ക്കു​ന്ന​തു നൂ​റു ക​ണ​ക്കി​നു ഭ​ക്ത​രാ​ണ്. ഇ​വ​രൊ​ക്കെ പു​ല​ർ​ച്ചെ​യും ഉ​ച്ച​ക്കും വൈ​കി​ട്ടു​മാ​യി ദേ​വ​സ്വം ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ അ​നു​സ​രി​ച്ചു ദ​ർ​ശ​നം ന​ട​ത്തു​ന്ന​വ​രാ​ണ്. ഗുരുവായൂരിലെ പ്രാദേശികക്കാർക്കും ദർശനത്തിനു ദേവസ്വം സമയക്രമം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇതൊന്നും ഇല്ലാതായതോടെ ഇവരുടെയെല്ലാം ദർശനം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ഓണ്‍ലൈൻ സംവിധാനം ക്രമീകരിക്കുന്നതിനൊപ്പം പ്രാദേശികക്കാർക്കും കോവിഡ് മാനദണ്ഡ പ്രകാരം 65 വയസിനു താഴെയുള്ള മുതിർന്ന പൗരന്മാർക്കും ദർശന സൗകര്യം ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്നാണു ഭക്തരുടെ ആവശ്യം.

Photo By Unni Bhavana

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *