തൃശൂർ ജില്ലയിൽ കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കളക്ടർ  എസ്. ഷാനവാസ്.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായി വന്നിരിക്കുകയാണ്. സമൂഹ വ്യാപനം ഉണ്ടാകാതെ പ്രതിരോധിക്കുന്നതിന് നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക് ഡൗൺ ഇളവുകൾ ഉപയോഗപ്പെടുത്തണമെങ്കിലും നാം കരുതലോടെ മുന്നോട്ട് പോയേ മതിയാകൂ.

കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനായി ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തുശ്ശേരി(പഴയ), വടക്കേക്കാട്, തൃക്കൂർ എന്നീ പഞ്ചായത്തു പ്രദേശങ്ങളിൽ ദുരന്തനിവാരണ നിയമം, ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 144 എന്നിവയനുസരിച്ച് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇവിടങ്ങളിൽ കേന്ദ്ര നിർദ്ദേശപ്രകാരമുള്ള അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ 3 ഉപഭോക്താക്കളിൽ കൂടുതൽ പേർ പാടില്ല. വഴിയോര കച്ചവടം, ചായക്കട, ജ്യൂസ് സ്റ്റാളുകൾ എന്നിവയൊഴികെ മറ്റ് സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ മാത്രമേ തുറക്കാവൂ. പ്ളാൻ്റേഷൻ നിർമ്മാണമേഖലകളിലെ പ്രവൃത്തികളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകൾ കയറിയുള്ള കച്ചവടവും നടത്തരുത്. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും  ആരും ഭയക്കേണ്ടതില്ലെന്നും  ജാഗ്രത മതിയെന്നും തൃശൂർ ജില്ലാ കളക്ടർ  എസ്. ഷാനവാസ് അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here