തൃശൂരില്‍ ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചത് 6 പേര്‍ക്ക്

തൃശൂര്‍: ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്. വാടാനപ്പളളിയിലെ ഡെന്റല്‍ സര്‍ജനായ 28 കാരന്‍, നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവായ ഊരകം സ്വദേശി, ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ കൊറോണ സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുളള 60 കാരിയായ സ്ത്രീ, ജൂണ്‍ 5 ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശിനികളായ രണ്ടു പേര്‍, മെയ് 27 ന് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ പുന്നയൂര്‍കുളം സ്വദേശിയായ 30 കാരി എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 134 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 170 പോസിറ്റീവ് കേസുകളാണ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 13,143 പേരും ആശുപത്രികളില്‍ 150 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി 33 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 14 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 816 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 693 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നു പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുണ്ട്.4031 സാമ്പിളുകള്‍ ജില്ലയില്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 3049 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 982 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here