ഗുരുവായൂരില്‍ നിന്ന് 242 പശ്ചിമ ബംഗാള്‍ സ്വദേശികള്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി

ഗുരുവായൂര്‍: ഗുരുവായൂരില്‍ നിന്ന് 242 പശ്ചിമ ബംഗാള്‍ സ്വദേശികളായ അതിഥിതൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ കഴിഞ്ഞിരുന്ന 201 തൊഴിലാളികളും കണ്ടാണശ്ശേരി പഞ്ചായത്ത് പരിധിയില്‍ നിന്നും 41പേരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി നാല് കെ.എസ്.ആര്‍.ടി ബസുകളിലാണ് ഇവരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ഉച്ചയ്ക്ക് ഒന്നിനുള്ള ട്രെയിനില്‍ ഇവര്‍ സ്വദേശത്തേക്ക് മടങ്ങി. ലേബര്‍ ഓഫീസര്‍ വി.എ. അബ്ദുള്‍ ഗഫൂര്‍, ടെമ്പിള്‍ എ.എസ്.ഐ. യു. ശ്രീജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ്. സുബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button